Times Kerala

താമരശ്ശേരി ചുരം റോഡിൽ വികസന പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ മെയ് 14 മുതൽ റോഡിൽ വലിയ വാഹനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തും

 
താമരശ്ശേരി ചുരം റോഡിൽ വികസന പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ മെയ് 14 മുതൽ റോഡിൽ വലിയ വാഹനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തും

താമരശ്ശേരി ചുരം റോഡിൽ വികസന പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ മെയ് 14 മുതൽ റോഡിൽ വലിയ വാഹനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തും. വയനാട്, കോഴിക്കോട് ഭാഗത്ത് നിന്ന് വരുന്ന ബസ്, ട്രക്ക് ഉൾപ്പെടെയുള്ള മൾട്ടി ആക്‌സിൽ വാഹനങ്ങൾ രണ്ടാഴ്ചത്തേക്ക് നാടുകാണി, കുറ്റ്യാടി വഴി തിരിച്ചുവിടും.

ജില്ലാ കളക്ടർ സീറാം സാംബശിവ റാവുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്. കെഎസ്ആർടിസി ബസുകൾക്കും നിരോധനം ബാധകമാണ്. യോഗത്തിൽ കോഴിക്കോട് ആർ.ടി.ഒ എ.കെ ശശികുമാർ, താമരശ്ശേരി ട്രാഫിക് എസ്.ഐ യു.രാജൻ, എൻ.എച്ച് എക്‌സിക്യൂട്ടീവ്‌ എഞ്ചിനീയർ വിനയരാജ് തുടങ്ങിയവർ പങ്കെടുത്തു.

Related Topics

Share this story