Nature

ശ്രീനാരായണ ഗുരു കോളേജില്‍ ഗസ്റ്റ് ലക്ചറര്‍മാരുടെ ഒഴിവ്

ചേളന്നൂര്‍: ശ്രീനാരായണ ഗുരു കോളേജില്‍ 2019-20 വര്‍ഷത്തേക്ക്‌ ഇക്കണോമിക്സ്, കൊമേഴ്‌സ്, ബോട്ടണി, സുവോളജി, സ്റ്റാറ്റിസ്റ്റിക്സ്, ഇംഗ്ലീഷ്, ജേണലിസം, ഫിസിക്സ്, മലയാളം എന്നീ വിഷയങ്ങളില്‍ ഗസ്റ്റ് ലക്ചറര്‍മാരുടെ ഒഴിവുണ്ട്.

ഇക്കണോമിക്സ്, കൊമേഴ്‌സ് വിഷയങ്ങള്‍ക്ക് മേയ് 20-ന് രാവിലെ 10 മണിയ്ക്കും ബോട്ടണി, സുവോളജി, സ്റ്റാറ്റിസ്റ്റിക്സ് വിഷയങ്ങളിലേക്ക് അന്നേദിവസം ഉച്ചയ്ക്ക് രണ്ട് മണിക്കും ഇന്റര്‍വ്യൂ നടക്കും.

ഇംഗ്ലീഷ്, ജേണലിസം എന്നിവയ്ക്ക് മേയ് 21-ന് രാവിലെ 10 മണിക്കും ഫിസിക്സ്, മലയാളം തുടങ്ങിയവയ്ക്ക് അന്നേദിവസം ഉച്ചയ്ക്ക് രണ്ട് മണിക്കുമാണ് അഭിമുഖം.

കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്ത ഉദ്ദ്യോഗാര്‍ഥികള്‍ കോളേജ് ഓഫീസില്‍ ലഭ്യമായ അപേക്ഷാ ഫോറം പൂരിപ്പിച്ചതിനോടൊപ്പം പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ എന്നിവസഹിതം നിര്‍ദിഷ്ഠ ദിവസം കോളേജ് ഓഫീസില്‍ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 0495-2260495.

You might also like

Comments are closed.