വണ്ടൂര്‍ പ്രീമെട്രിക് ഹോസ്റ്റലിലേക്ക് അപേക്ഷ ക്ഷണിച്ചു

മലപ്പുറം: പട്ടികജാതിവിഭാഗം പെണ്‍കുട്ടികള്‍ക്കുള്ള വണ്ടൂര്‍ പ്രീമെട്രിക് ഹോസ്റ്റലിലേക്ക് അപേക്ഷ ക്ഷണിച്ചു. അഞ്ചുമുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥിനികള്‍ക്ക് അപേക്ഷിക്കാം.

വാര്‍ഷികപരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റ്, സ്വഭാവസര്‍ട്ടിഫിക്കറ്റ്, ജാതി, ജനനത്തീയതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് സഹിതം 25-ന് മുന്‍പായി അപേക്ഷിക്കണം. വണ്ടൂര്‍ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസര്‍ക്കാണ് അപേക്ഷ നല്‍കേണ്ടത്. ഫോണ്‍: 8547630137.

You might also like

Leave A Reply

Your email address will not be published.