Nature

അമ്മയ്‌ക്കൊപ്പം പുഷ്‌അപ്പ് എടുക്കുന്ന വീഡിയോ ട്വിറ്റിറില്‍ പങ്കുവച്ച്‌ നടനും മോഡലുമായ മിലിന്ദ് സോമന്‍

അമ്മയ്‌ക്കൊപ്പം പുഷ്‌അപ്പ് എടുക്കുന്ന വീഡിയോ ട്വിറ്റിറില്‍ പങ്കുവച്ച്‌ നടനും സൂപ്പര്‍ മോഡലുമായ മിലിന്ദ് സോമന്‍. 80 വയസുകാരിയായ അമ്മ മിലിന്ദിനൊപ്പം 16 തവണ പുഷ്‌അപ്പ് എടുക്കുന്ന വീഡിയോയാണ് ട്വിറ്ററില്‍ താരം പങ്കുവച്ചിരിക്കുന്നത്. മകനൊപ്പം സാരിയിലാണ് അമ്മ പുഷ്‌അപ്പ് എടുക്കുന്നത്. മാതൃദിനത്തിലാണ് മിലന്ദ് ട്വിറ്ററില്‍ ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

പ്രായം വെറും അക്കങ്ങളാണെന്ന് അമ്മ തെളിയിക്കുന്നു, എന്റെ അമ്മ ഇപ്പോഴും ചെറുപ്പമാണ്. എല്ലാ ദിവസവും എനിക്ക് മാത്യദിനമാണെന്നും മിലിന്ദ് ട്വിറ്ററില്‍ കുറിച്ചു.

You might also like

Comments are closed.