Times Kerala

വിട വാങ്ങിയ മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി വിലാസ് റാവു ദേശ്മുഖിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ച്‌ പീയുഷ് ഗോയല്‍

 
വിട വാങ്ങിയ മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി വിലാസ് റാവു ദേശ്മുഖിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ച്‌ പീയുഷ് ഗോയല്‍

ലുധിയാന: വിട വാങ്ങിയ മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി വിലാസ് റാവു ദേശ്മുഖിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ച്‌ കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍ രംഗത്ത് . മുംബൈ ഭീകരാക്രമണ സമയത്ത് ദേശ്മുഖ് വേണ്ടവിധത്തില്‍ പ്രവര്‍ത്തിച്ചില്ലെന്ന് ഗോയല്‍ ആരോപിച്ചു. മകന് ബോളിവുഡ് സിനിമയില്‍ അവസരം ഉറപ്പാക്കാനുള്ള ശ്രമത്തിലായിരുന്നു അപ്പോള്‍ ദേശ്മുഖെന്നും ഗോയല്‍ വെളിപ്പെടുത്തി. ശനിയാഴ്ച പഞ്ചാബിലെ ലുധിയാനയില്‍ വ്യാപാരി സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ഗോയല്‍.

Related Topics

Share this story