Times Kerala

ലോക്സഭ തെരഞ്ഞെടുപ്പ്;പോളീങ് ബൂത്തില്‍ വെച്ച്‌ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന് പോളിങ് ഏജന്റ് ഹരിയാനയില്‍ അറസ്റ്റിൽ

 
ലോക്സഭ തെരഞ്ഞെടുപ്പ്;പോളീങ് ബൂത്തില്‍ വെച്ച്‌ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന് പോളിങ് ഏജന്റ് ഹരിയാനയില്‍ അറസ്റ്റിൽ

ഫരീദാബാദ്:ലോക്സഭ തെരഞ്ഞെടുപ്പില്‍ പോളീങ് ബൂത്തില്‍ വെച്ച്‌ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന് പോളിങ് ഏജന്റ് ഹരിയാനയില്‍ അറസ്റ്റിലായി. ഫരീദാബാദിലെ പ്രിതാല എന്ന സ്ഥലത്തുള്ള പോളിങ് ബൂത്തിലാണ് സംഭവം.

സ്ത്രീകള്‍ വോട്ട് ചെയ്യാനായി എത്തുമ്പോൾ പോളിങ് ഏജന്റായി ബൂത്തില്‍ ഇരിക്കുന്ന ആള്‍ എഴുന്നേറ്റ് ചെന്ന് വോട്ടിങ് മെഷിന്‍ വെച്ചിരിക്കുന്ന കമ്ബാര്‍ട്ട്‌മെന്റില്‍ കയറി വോട്ട് ചെയ്യുന്ന ദൃശ്യങ്ങള്‍ ട്വിറ്ററില്‍ കൂടി വെളിപ്പെടുത്തി.ഇയാള്‍ രണ്ടുതവണ ഇക്കാര്യം ആവര്‍ത്തിക്കുന്നത് വീഡിയോയിലുണ്ട്. അതേസമയം ഇയാളെ നിയമവിരുദ്ധമായ ഈ പ്രവൃത്തിയില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ബൂത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ ആരും തന്നെ മുതിര്‍ന്നില്ല .

വീഡിയോ പുറത്തതായതോടെ സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് നിരവധി ആളുകള്‍ രംഗത്ത് വന്നു. നിരവധി ആളുകള്‍ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. പെരുമാറ്റ ചട്ടലംഘനം നടത്തി തെരഞ്ഞെടുപ്പ് അട്ടിമറിക്ക് കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നാണ് എല്ലാവരുടെയും ആവശ്യം. അതേസമയം കുറ്റം ചെയ്ത ഏജന്റിനെതിരെ നടപടി എടുത്തിട്ടുണ്ടെന്നും തെരഞ്ഞെടുപ്പ് അട്ടിമറി നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്നും അധികൃതര്‍ പറയുന്നു. സംഭവത്തില്‍ നിരീക്ഷകരുടെ റിപ്പോര്‍ട്ട് പ്രകാരം ഉദ്യേഗസ്ഥര്‍ക്കെതിരെ ആവശ്യമെങ്കില്‍ നടപടിയെടുക്കുമെന്ന് ഇലക്ഷന്‍ കമ്മീഷന്‍ വ്യക്തമാക്കി .

Related Topics

Share this story