Times Kerala

സേമിയ ഉപ്പുമാവ്‌

 

1. സേമിയ വേവിച്ച്‌ വെള്ളം ഊറ്റിയത്‌ – 2 കപ്പ്‌
2. എണ്ണ – 2 ടീസ്പ്പൂണ്‍
3. കടുക്‌ – 1/2 ടീസ്പ്പൂണ്‍
4. ഉഴുന്നു പരിപ്പ്‌ – 1/2 ടീസ്പ്പൂണ്‍
5. വറ്റല്‍ മുളക്‌ – 1 എണ്ണം
6. കറിവേപ്പില – 2 തണ്ട്‌.
7. സവോള പൊടിയായി അരിഞ്ഞത്‌ – 1/2 കപ്പ്‌
8. ഇഞ്ചി പൊടിയായി അരിഞ്ഞത്‌ – 1 റ്റീസ്പ്പൂണ്‍
9. പച്ചമുളക്‌ പൊടിയായി അരിഞ്ഞത്‌ – 1 റ്റീസ്പ്പൂണ്‍
10. ഉപ്പ്‌ പാകത്തിന്‌.

തയ്യാറാക്കുന്ന വിധം:

1. എണ്ണ ചൂടാക്കി കടുക്‌, ഉഴുന്നുപരിപ്പ്‌, കറിവേപ്പില, വറ്റല്‍മുളക്‌ എന്നിവ മൂപ്പിക്കുക.
2. ഇതില്‍ സവോള, ഇഞ്ചി, പച്ചമുളക്‌ എന്നിവ പൊടിയായി അരിഞ്ഞത്‌ ചേര്‍ത്തിളക്കി നന്നായി വഴറ്റുക.
3. ഇതിലേയ്ക്ക്‌ വേവിച്ച സേമിയയും ഉപ്പും ചേര്‍ത്തിളക്കി തീയില്‍ നിന്നും വാങ്ങി ചൂടോടെ ഉപയോഗിക്കുക.

Related Topics

Share this story