Times Kerala

ഫിഷ്‌ കട്‌ലെറ്റ്‌

 

1. ദശക്കട്ടിയുള്ള മീന്‍ – 1 കി.
2. ഉരുളക്കിഴങ്ങ്‌ – 1/2 കി.
3. പച്ചമുളക്‌ – 5/8 എണ്ണം
4. മഞ്ഞള്‍പൊടി – 1 ടീസ്പൂണ്‍
5. കുരുമുളക്‌ പൊടി – 1 table spoon
6. ഇഞ്ചി – 1 കഷണം
7. മസാല പൊടിചത്‌(fish masala)- 1 ടീസ്പൂണ്‍
8. റൊട്ടിപ്പൊടി – 1/2 കപ്പ്‌
9. മുട്ട – 2 എണ്ണം
10. സബോള അരിഞ്ഞത്‌ – 1/2 കപ്പ്‌
11. എണ്ണ – ആവശ്യത്തിന്‌
12. ഉപ്പ്‌ – പാകത്തിന്‌
13. കറിവേപ്പില -2 തണ്ട്‌

തയ്യാറാക്കുന്ന വിധം:

1. വൃത്തിയാക്കിയ മീനില്‍ ഉപ്പും, വിനാഗിരിയും ഒഴിച്ചു വേവിച്ച്‌ മുള്ളുകളഞ്ഞ്‌ ഉടച്ചെടുക്കുക.

2. ഉരുളക്കിഴങ്ങ്‌ പുഴുങ്ങി പൊടിക്കുക.

3. എണ്ണ ചൂടാകുമ്പോള്‍ സവോള, പച്ചമുളക്‌, കുരുമുളക്‌ പൊടി, കറിവേപ്പില, ഇഞ്ചി ഇവ വഴട്ടി മീനും, ഉരുളക്കിഴങ്ങ്‌

പുഴുങ്ങി പൊടിച്ചതും ചേര്‍ത്തിളക്കി കുഴക്കുക. ഇതില്‍ മസാലപ്പൊടിയും ചേര്‍ത്തിളക്കി കട്ലേറ്റിന്റെ രൂപത്തില്‍

പരത്തിയെടുക്കുക.

4. മുട്ടവെള്ള അടിച്ചതില്‍ കട്ലേറ്റ്‌ മുക്കി റൊട്ടിപ്പൊടിയില്‍ പൊതിഞ്ഞ്‌ എണ്ണയില്‍ വറുത്ത്‌ കോരുക. സലാഡ്‌ ചേര്‍ത്ത്‌ കഴിക്കുക.

Related Topics

Share this story