Times Kerala

കട്ടപ്പന കൃപലായ ധ്യാന കേന്ദ്രത്തില്‍ നിന്നു മടങ്ങുന്നവര്‍ക്ക് ഇടയിലേക്കു കാര്‍ ഇടിച്ചു കയറി 5 പേര്‍ക്കു പരിക്ക്

 
കട്ടപ്പന കൃപലായ ധ്യാന കേന്ദ്രത്തില്‍ നിന്നു മടങ്ങുന്നവര്‍ക്ക് ഇടയിലേക്കു കാര്‍ ഇടിച്ചു കയറി 5 പേര്‍ക്കു പരിക്ക്

കട്ടപ്പന: കട്ടപ്പന കൃപലായ ധ്യാന കേന്ദ്രത്തില്‍ നിന്നു മടങ്ങുന്നവര്‍ക്ക് ഇടയിലേക്കു കാര്‍ ഇടിച്ചു കയറി 5 പേര്‍ക്കു പരുക്കേറ്റു. കട്ടപ്പന – കൊച്ചുതോവാള റൂട്ടില്‍ സാഗര തിയറ്ററിനു സമീപമായിരുന്നു അപകടം നടന്നത്. എസ്‌എന്‍ ജംഗ്ഷനിലെ കൃപാലയ വിന്‍സന്‍ഷ്യന്‍ ധ്യാന കേന്ദ്രത്തില്‍ വചന പ്രഘോഷണത്തിലും ആരാധനയിലും പങ്കെടുത്തു മടങ്ങുകയായിരുന്ന വിശ്വാസികള്‍ക്ക് ഇടയിലേക്കാണു നിയന്ത്രണം വിട്ട കാര്‍ ഇടിച്ചു കയറിയത്.കാര്‍ സമീപത്തെ വൈദ്യുതി പോസ്റ്റ് ഇടിച്ചു തകര്‍ത്താണു നിന്നത്. പരുക്കേറ്റവരെ ഉടന്‍തന്നെ നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിസ്സാര പരുക്കേറ്റ 3 പേര്‍ക്കു പ്രാഥമിക ശുശ്രൂഷ നല്‍കി വിട്ടയച്ചു. മറ്റു 2 പേര്‍ ചികിത്സയിലാണ്. കാര്‍ ഇടിച്ചുനിന്ന വൈദ്യുതി പോസ്റ്റ് ഒടിഞ്ഞു വൈദ്യുതി വിതരണം പൂര്‍ണമായി തടസ്സപ്പെട്ടു.

Related Topics

Share this story