Nature

‘അയാളുടെ ശരീരഭാരം എന്‍റെ മുകളിൽ അനുഭവപ്പെട്ടപ്പോഴാണ് ഞാൻ ഉണർന്നത്, അയാൾ എന്നെ ബലാത്സംഗം ചെയ്യുകയായിരുന്നു, അവരെന്നെ നഗ്നയാക്കി.. എന്‍റെ മുന്നിൽ സ്വയംഭോഗം ചെയ്തു.. ‘; കുട്ടിക്കാലം മുതൽ നേരിട്ട ലൈംഗികപീഡനം തുറന്നുവിവരിച്ച് പെൺകുട്ടി

മുംബൈ: ഓർമ്മവെച്ചനാൾ മുതൽ, ഒരുപക്ഷെ അതിനു മുൻപേ പോലും സമാനതകളില്ലാത്ത പല പീഡനങ്ങളിലൂടെയാകും ഇക്കാലത്ത് പല കുഞ്ഞുങ്ങളും കടന്നു പോകുന്നത്. തങ്ങൾക്ക് എന്താണ് സംഭവിച്ചതെന്ന് ആരോടും പറയാൻ പോലും കഴിയാത്ത പ്രായം. ബന്ധുക്കൾ, അയൽക്കാർ തുടങ്ങി സ്വന്തം പിതാവിൽ നിന്നും പോലും നമ്മുടെ പെൺകുട്ടികൾ ഇന്ന് പീഡനങ്ങൾ നേരിടുന്നു. പ്രായപൂർത്തി ആയി തുടങ്ങുമ്പോഴാകും ചെറുപ്പത്തിൽ നേരിടേണ്ടി വന്ന ലൈംഗിക പീഡനങ്ങളെ സംബന്ധിച്ച് പലരും മനസിലാക്കി തുടങ്ങുന്നതും.ഇത്തരത്തിൽ ചെറുപ്പത്തിൽ നേരിടേണ്ടി വന്ന പീഡനം വിവരിക്കുകയാണ് പതിനെട്ടുകാരിയായ ഒരു പെൺകുട്ടി. ഹ്യൂമൻസ് ഓഫ് ബോംബെ എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് യുവതി താൻ നേരിട്ട പീഡനങ്ങൾ തുറന്ന് പറഞ്ഞത്.

യുവതിയുടെ കുറിപ്പ് വായിക്കാം..

ബലാത്സംഗവും ലൈംഗിക പീഡനവും

‘ ഒരു വലിയ ഭാരം എന്റെ പുറത്ത് അനുഭവപ്പെട്ടപ്പോഴാണ് ഞാൻ ഉണർന്നത്, കണ്ണ് തുറന്നപ്പോൾ കണ്ടത് അയാൾ എന്റെ പുറത്ത് കിടക്കുന്നതാണ്.., എനിക്ക് അന്ന് എട്ടു വയസുമാത്രമായിരുന്നു പ്രായം. ബന്ധുക്കളെല്ലാം ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പോയ സമയത്താന് അയാൾ വീട്ടിലെത്തിയത്. ഞാൻ ഉറങ്ങുകയായിരുന്നു. കണ്ണുകൾ തുറക്കുമ്പോൾ അയാൾ എന്‍റെ മുകളിലായിരുന്നു. എന്നെ ബലാത്സംഗം ചെയ്യുകയായിരുന്നു.. ഞാൻ സ്തംഭിച്ചു പോയി..കണ്ണുകൾ തുറന്നിരുന്നു എന്ന് മാത്രം, അനങ്ങാൻ പോലും എനിക്ക് കഴിയാത്ത അവസ്ഥയായിരുന്നു.. ഒച്ച വയ്ക്കാൻ പോലും എനിക്ക് കഴിഞ്ഞില്ല.. 35 വയസുകാരനായ അയാൾ എന്‍റെ അമ്മാവനായിരുന്നു…

അതിനു ശേഷം അയാൾ അവിടെ നിന്നും കടന്നു കളഞ്ഞു. പിന്നീട് മൂത്രം ഒഴിക്കാൻ ശ്രമിക്കുമ്പോൾ കഠിനമായ വേദനയാണ് എനിക്ക് അനുഭവപ്പെട്ടത്.. രക്തസ്രാവവും. എന്‍റെ കന്യാചർമ്മം മുറിഞ്ഞിരുന്നു… സ്വകാര്യഭാഗങ്ങളും ശരീരവും കഴുകി വൃത്തിയാക്കിയ ശേഷം ഞാൻ വീണ്ടും ഉറങ്ങാൻ കിടന്നു. പക്ഷെ എനിക്ക് ആ രാത്രി ഉറങ്ങാൻ കഴിഞ്ഞിരുന്നില്ല.. എന്താണ് സംഭവിച്ചതെന്ന് മനസിലാക്കാനും എനിക്ക് സാധിച്ചില്ല.. അതിനെക്കുറിച്ച് ആരോടും പറഞ്ഞതുമില്ല.. അന്നോളം ഒരു സാഹചര്യത്തിലും ഞാൻ ഇത്രയും ഭയന്നു പോയിട്ടുമില്ല..

പിന്നീട് ഞാൻ അയാളെ കണ്ടിട്ടില്ല.. പക്ഷെ ആ ആഘാതം അവിടെ അവസാനിച്ചില്ല.. സാധാരണ സ്കൂള്‍ കഴിഞ്ഞ് വരുമ്പോൾ ഞാൻ അയലത്തെ ഒരു വീട്ടിൽ ഭക്ഷണം കഴിക്കാന്‍ പോവുമായിരുന്നു. ഒരിക്കൽ ആന്റിയും അങ്കിളും ഇല്ലാത്ത സമയത്ത് അവരുടെ മകൻ സുഹൃത്തുക്കളെ വീട്ടിലേക്ക് വിളിച്ചു വരുത്തി. അവരെന്നെ നഗ്നയാക്കി.. എന്‍റെ മുന്നിൽ സ്വയംഭോഗം ചെയ്തു.. ശാരീരികമായി എന്നെ ഉപദ്രവിച്ചു.. നാലു മാസത്തോളം ഇത്തരത്തിൽ അവരിൽ നിന്നും പീഡനം നേരിടേണ്ടി വന്നിരുന്നു… കുളിച്ചു കഴിഞ്ഞാല്‍ കാര്യങ്ങൾ ശരിയാകുമെന്നാണ് അന്നും ഞാൻ കരുതിയത്. അതുകൊണ്ട് തന്നെ ഓരോ തവണയും ഇത് സംഭവിക്കുമ്പോൾ ഞാൻ കുളിക്കും. എന്‍റെ ശരീരത്തിലെ അവരുടെ ‘മാലിന്യം’ കളയാൻ. എന്താണെന്ന് അറിയില്ലായിരുന്നു. പക്ഷെ എനിക്ക് അറപ്പു തോന്നി.. അപ്പോഴും ഞാൻ ആരോടും ഇക്കാര്യങ്ങൾ പറഞ്ഞിരുന്നില്ല.

എന്‍റെ പതിമൂന്നാം പിറന്നാൾ ദിനത്തിൽ ബന്ധുക്കളായ രണ്ട് പേർ എന്നെ കടന്നു പിടിച്ചു.. സഹിക്കാൻ പോലും കഴിയാതെ ഞാൻ ഉറക്കെ കരഞ്ഞു. അതോടെ അവർ രക്ഷപ്പെടുകയും ചെയ്തു. എന്നെ ആളുകൾ കുറ്റപ്പെടുത്തുമെന്നു കരുതി ഇക്കാര്യവും ഞാൻ ആരോടും പറഞ്ഞില്ല. കുറച്ചു വർഷങ്ങൾ കടുത്ത വിഷാദത്തിലൂടെയാണ്

എന്റെ ജീവിതം കടന്നു പോയത്. ഞാൻ കരഞ്ഞു, മിക്കവാറും സമയങ്ങളിൽ .. ദുഃസ്വപ്നങ്ങളാൽ എനിക്ക് ഉറങ്ങാൻ കഴിഞ്ഞിരുന്നില്ല.. ഇതിനെ മറികടക്കാൻ ഞാൻ പുകവലിയും മദ്യപാനവും തുടങ്ങി.. ഈ അക്രമങ്ങൾക്ക് അവസാനിമില്ലെന്നാണ് തോന്നിയത്. പതിനേഴു വയസ് വരെ ഇത് തുടർന്നു. ബന്ധുക്കൾ, സുഹൃത്തുക്കൾ അങ്ങനെ പലരിൽ നിന്നും ശാരീരിക മാനസിക പീഡനങ്ങൾ അനുഭവിക്കേണ്ടി വന്നു.

എന്‍റെ സ്തനത്തിൽ ഒരു മുഴ വളരാൻ തുടങ്ങിയപ്പോഴാണ് മാതാപിതാക്കൾ എന്നെക്കുറിച്ച് ചിന്തിച്ച് തുടങ്ങിയത്. എന്നെ നിയന്ത്രിക്കാൻ തുടങ്ങിയത്. ചില ദിവസങ്ങളിൽ ഞാൻ സുഹൃത്തിന്‍റെ വീട്ടിലേക്ക് പോകുമായിരുന്നു. അവളായിരുന്നു എനിക്ക് അല്പമെങ്കിലും ആശ്വാസംനൽകിയിരുന്നത് . എന്നാലും അവളോടും കാര്യങ്ങൾ ഒന്നും പറഞ്ഞിരുന്നില്ല.

കുറച്ച് മാസങ്ങൾക്ക് ശേഷം ഒരു ഏവിയേഷൻ കമ്പനിയിൽ ജോലി ആരംഭിച്ചു. അവിടെയും നേരിടേണ്ടിവന്നത് ദുരന്തങ്ങൾ തന്നെയായിരുന്നു, അവിടുത്തെ സിഇഒ എന്നെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചു. പക്ഷെ അന്ന് ഞാൻ പതറിയില്ല, സർവശക്തിയുമെടുത്ത് ഞാൻ അയാളെ തള്ളിമാറ്റി അവിടെ നിന്നും രക്ഷപ്പെട്ടു. അതായിരുന്നു ജീവിതത്തിലെ വഴിത്തിരിവ്. ഈ മൃഗങ്ങൾക്ക് വേണ്ടി ഇനി ഒരു തുള്ളി കണ്ണീരൊഴുക്കാനില്ലെന്ന് അന്ന് ഞാൻ തീരുമാനിച്ചു.ഞാൻ എന്‍റെ ചിന്തകൾ എഴുതി വയ്ക്കാൻ തുടങ്ങി. പാചകവും സായാഹ്ന നടത്തവുമൊക്കെ വിഷാദത്തെ അതിജീവിക്കാൻ എന്നെ സഹായിച്ചു. ഇന്ന് ഞാൻ പോരാടുകയാണ് ജീവിതത്തോട്.

prd
You might also like

Leave A Reply

Your email address will not be published.