Times Kerala

മല കയറിവരുന്ന കരടിയെ എറിഞ്ഞു വെള്ളത്തിലേക്ക് വീഴ്ത്തി ജനം..! രൂക്ഷ വിമർശനവുമായി സോഷ്യൽ മീഡിയ

 
മല കയറിവരുന്ന കരടിയെ എറിഞ്ഞു വെള്ളത്തിലേക്ക് വീഴ്ത്തി ജനം..! രൂക്ഷ വിമർശനവുമായി സോഷ്യൽ മീഡിയ

ഹൃദയം തകരും ഈ കാഴ്ച കണ്ടാല്‍. മിണ്ടാപ്രാണിയോട് മനുഷ്യന്‍ കാണിച്ച ക്രൂരതയാണ് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ച ചെയ്യുന്നത്. കുത്തനെയുള്ള പര്‍വതം കയറി വരികയായിരുന്നു കരടി. എന്നാല്‍ മുകളില്‍ കാഴ്ചക്കാണാനെത്തിയവര്‍ കല്ലെടുത്ത് എറിഞ്ഞ് കരടിയെ വീഴ്ത്തി. കുത്തനെയുള്ള പര്‍വതത്തില്‍ നിന്നും കരണം മറിഞ്ഞ് കുതിച്ചൊഴുകുന്ന പുഴയിലേക്കാണ് പാവം കരടി വീണത്. ജമ്മു കശ്മീരിലെ കാര്‍ഗിലിലാണ് ക്രൂരത നടന്നത്.

കരടി പാറക്കെട്ടിന് മുകളിലേക്ക് പിടിച്ചു കയറുമ്പോഴാണ് ജനങ്ങള്‍ കല്ലെറിഞ്ഞത്. ഒരു കല്ല് കരടിയുടെ തലയിലാണ് കൊണ്ടത്. ഇതോടെ കരടിയുടെ നില തെറ്റി പാറക്കെട്ടിന് താഴേക്ക് പതിച്ചു. പാറകല്ലില്‍ തട്ടി കരണം മറിഞ്ഞാണ് കരടി തടാകത്തില്‍ വീഴുന്നത്. കരടിയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുമ്‌ടെന്നാണ് റിപ്പോര്‍ട്ട് .

Related Topics

Share this story