Times Kerala

സാംസങ് 64 മെഗാപിക്സല്‍ സ്മാര്‍ട്ഫോണ്‍ ക്യാമറയുമായി എത്തുന്നു

 
സാംസങ് 64 മെഗാപിക്സല്‍ സ്മാര്‍ട്ഫോണ്‍ ക്യാമറയുമായി എത്തുന്നു

സാംസങ് 64 മെഗാപിക്സല്‍ സ്മാര്‍ട്ഫോണ്‍ ക്യാമറയുമായി എത്തുന്നു. 64 മെഗാപിക്സല്‍ ഐഎസ്‌ഓ സെല്‍ ബ്രൈറ്റ് ജിഡബ്ല്യൂ1 നിര്‍മിച്ചിരിക്കുന്നത് പിക്സല്‍ മെര്‍ജിങ് ടെട്രാസെല്‍ സാങ്കേതിക വിദ്യയും റീമൊസൈയ്ക് അല്‍ഗൊരിതവും ഉപയോഗിച്ചാണ്. വെളിച്ചം കുറഞ്ഞ അവസരത്തില്‍ 16 മെഗാപിക്സല്‍ ചിത്രങ്ങളും വെളിച്ചമുള്ള അവസരത്തില്‍ 64 മെഗാപിക്സല്‍ ചിത്രങ്ങളും എടുക്കാന്‍ ഈ ക്യാമറയിലൂടെ കഴിയും.കൂടാതെ 100 ഡെസിബല്‍ വരെ റിയല്‍ ടൈം ഹൈ ഡൈനാമിക് റേഞ്ചും ഇതില്‍ ലഭ്യമാകും.സാധാരണ ക്യാമറയില്‍ 60 ഡെസിബല്‍ വരെ ഡൈനാമിക് റേഞ്ച് ആണ് ലഭിക്കുന്നത്.

64 മെഗാപിക്‌സലിന്റേയും 48 മെഗാപിക്‌സലിന്റേയും സെന്‍സറുകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കിയിട്ടുണ്ട്. ഈ വര്‍ഷ അവസാനത്തോടെയായിരിക്കും ഈ രണ്ടു സെന്‍സറുകളും വ്യവസായികാടിസ്ഥനത്തില്‍ നിര്‍മ്മിക്കുന്നത്.

Related Topics

Share this story