chem

ഫോര്‍ഡ് ആസ്‌പൈര്‍ ബ്ലൂ എഡിഷന്‍ വിപണിയില്‍

ഫോര്‍ഡ് ആസ്‌പൈര്‍ ബ്ലൂ എഡിഷന്‍ വിപണിയില്‍ പുറത്തിറങ്ങി. റിമോട്ട് ലോക്കിങ്, ഓട്ടോമാറ്റിക് എസി, പവര്‍ വിന്‍ഡോ തുടങ്ങിയ വിശേഷങ്ങളും ഫോര്‍ഡ് ആസ്‌പൈര്‍ ബ്ലൂ എഡിഷന്റെ പ്രത്യകതയാണ് . ഇരട്ട എയര്‍ബാഗുകള്‍, ആന്റി – ലോക്ക് ബ്രേക്കിങ് സംവിധാനം, ഇലക്‌ട്രോണിക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍ എന്നിവ കാറില്‍ യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തും. ഫിഗൊ ഫെയ്‌സ്‌ലിഫ്റ്റില്‍ കമ്ബനി അവതരിപ്പിച്ച ടൈറ്റാനിയം ബ്ലൂ വകഭേദത്തിന് സമാനമായാണ് പുതിയ ആസ്‌പൈര്‍ ബ്ലൂ എഡിഷ൯.

സില്‍വര്‍ നിറമാണ് കാറിന്. കറുപ്പ് നിറമുള്ള ഗ്രില്ലും അലോയ് വീലുകളും മേല്‍ക്കൂരയും മിററുകളും ആസ്‌പൈര്‍ ബ്ലൂ എഡിഷനെ അഴകുള്ളതാകുന്നു. അകത്തെ ഡോര്‍ ഹാന്‍ഡിലുകള്‍ക്കും നിറം നീലയാണ്. സാറ്റലൈറ്റ് നാവിഗേഷന്‍, ബ്ലുടൂത്ത് കണക്ടിവിറ്റി ഓപ്ഷനുകളുടെ പിന്തുണ 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് യൂണിറ്റിനുണ്ട്. 15 ഇഞ്ചാണ് അലോയ് വീലുകള്‍ക്ക് വലുപ്പം.

1.2 ലിറ്റര്‍ മൂന്നു സിലിണ്ടര്‍ ഡ്രാഗണ്‍ സീരീസ് എഞ്ചിനാണ് ആസ്‌പൈര്‍ ബ്ലൂ എഡിഷന്‍ പെട്രോളില്‍. എഞ്ചിന് 95 bhp കരുത്തും 120 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. അഞ്ചു സ്പീഡാണ് മാനുവല്‍ ഗിയര്‍ബോക്‌സ്. 99 bhp കരുത്തും 215 Nm torque ഉം കുറിക്കാന്‍ ആസ്‌പൈര്‍ ബ്ലൂ എഡിഷനിലെ 1.5 ലിറ്റര്‍ നാലു സിലിണ്ടര്‍ ഡീസല്‍ എഞ്ചിന് കഴിയും. ആറു സ്പീഡാണ് ഡീസല്‍ പതിപ്പിലെ മാനുവല്‍ ഗിയര്‍ബോക്‌സ്. പെട്രോള്‍ മോഡല്‍ 20.4 കിലോമീറ്ററും ഡീസല്‍ മോഡല്‍ 25.5 കിലോമീറ്ററും മൈലേജ് കാഴ്ച്ചവെക്കുമെന്നാണ് കമ്ബനിയുടെ വാഗ്ദാനം. 7.50 ലക്ഷം രൂപയാണ് പ്രാരംഭ വില. 8.30 ലക്ഷം രൂപയാണ് ബ്ലൂ എഡിഷന്‍ ആസ്‌പൈര്‍ ഡീസലിന് വില.

You might also like

Comments are closed.