Times Kerala

ജോലിയില്‍നിന്ന് പുറത്താക്കിയതിന്റെ പക തീര്‍ക്കാന്‍ ഇന്ത്യക്കാരനെ പാകിസ്താന്‍ സ്വദേശി യുവാവ് കുത്തി കൊലപ്പെടുത്തി

 
ജോലിയില്‍നിന്ന് പുറത്താക്കിയതിന്റെ പക തീര്‍ക്കാന്‍ ഇന്ത്യക്കാരനെ പാകിസ്താന്‍ സ്വദേശി യുവാവ് കുത്തി കൊലപ്പെടുത്തി

ലണ്ടന്‍: ജോലിയില്‍നിന്ന് പുറത്താക്കിയതിന്റെ പക തീര്‍ക്കാന്‍ ഇന്ത്യക്കാരനെ പാകിസ്താന്‍ സ്വദേശിയായ യുവാവ് കുത്തി കൊലപ്പെടുത്തി. ലണ്ടനിലാണ് സംഭവം. സൂപ്പര്‍ മാര്‍ക്കറ്റില്‍ മാനേജറായി ജോലി ചെയ്യുകയായിരുന്ന ഹൈദരാബാദ് സ്വദേശി നദീം ഉദിന്‍ ഹമീദ് മുഹമ്മദ് (24) ആണ് കൊല്ലപ്പെട്ടത്. ഇയാളെ സൂപ്പര്‍മാര്‍ക്കറ്റിന്റെ പാര്‍ക്കിങ്ങില്‍ വെച്ച്‌ അകിബ് പര്‍വേശ് (26) കത്തി ഉപയോഗിച്ച്‌ കുത്തി കൊലപ്പെടുത്തുകയായിരുന്നു. സ്ഥലത്ത് മറ്റു ജീവനക്കാര്‍ ആരുമില്ലാത്ത സമയത്തായിരുന്നു ആക്രമണം.

ലണ്ടനിലെ പ്രമുഖ സൂപ്പര്‍മാര്‍ക്കറ്റിലെ മാനേജരായ നദീമിന്റെ കീഴിലാണ് അകിബ് ജോലി ചെയ്തിരുന്നത്. അകിബിന്റെ ജോലിയില്‍ കമ്ബനിക്ക് തൃപ്തിയുണ്ടായിരുന്നില്ല. ഇതോടെ കമ്ബനി നിര്‍ദ്ദേശപ്രകാരം നദീം,
അകിബിനോട് വിശദീകരണം തേടി. തുടര്‍ന്നും ജോലിയില്‍ പുരോഗതി കാണിക്കാത്തതിനാല്‍ ഇയാളെ പുറത്താക്കുകയായിരുന്നു. ഇതില്‍ പ്രകോപിതനായ അകിബ് നദീമിനെ കൊല്ലുകയായിരുന്നു.

കുത്തേറ്റ നദീമിനെ ഉടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഒരു വര്‍ഷം മുമ്ബാണ് നദീമിന്റെ വിവാഹം കഴിഞ്ഞത്. ഭാര്യ ഏഴുമാസം ഗര്‍ഭിണിയാണ്. മാതാപിതാക്കളും ഭാര്യയും നദീമിനോടൊപ്പം ലണ്ടനിലാണ് താമസം.

Related Topics

Share this story