chem

മുന്‍ ആരോഗ്യ മന്ത്രിയുടെ പിഎയുടെ മകള്‍ക്കതിരെ തട്ടിപ്പ് കേസ്

തിരുവനന്തപുരം: മുന്‍ ആരോഗ്യ മന്ത്രി വി എസ് ശിവകുമാറിന്‍റെ പേഴ്സണല്‍ അസിസ്റ്റന്‍റിന്‍റെ മകള്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയതായി പരാതി. മന്ത്രിയുടെ പേഴ്സണല്‍ അസിസ്റ്റന്‍റ് വാസുവിന്‍റെ മകളും ശാസ്തമംഗലം സ്വദേശിയുമായി ഇന്ദുജക്കെതിരെയാണ് മ്യൂസിയം പൊലീസ് കേസെടുത്തിരിക്കുന്നത്.

ആധാര്‍ സേവാ കേന്ദ്രത്തില്‍ ജോലി നല്‍കാമെന്ന് പറഞ്ഞ് ഇന്ദുജ 27 ലക്ഷം തട്ടിയെന്നാണ് പരാതി ഉയര്‍ന്നിട്ടുള്ളത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

You might also like

Comments are closed.