Times Kerala

മൊറോക്കോക്കാരിക്ക് സഊദിയ വിമാനത്തിൽ സുഖപ്രസവം;കുഞ്ഞിന് പൈലറ്റിന്റെ പേര്

 

ജിദ്ദ: ജിദ്ദയിൽ നിന്ന് കെയ്‌റോവിലേക്കുള്ള യാത്രക്കിടെ മൊറോക്കോക്കാരിക്ക് സഊദിയ വിമാനത്തിൽ സുഖപ്രസവം. രാവിലയൊണ് 32 കാരി വിമാനത്തിൽ ആൺകുഞ്ഞിന് ജന്മം നൽകിയത്.

രാവിലെ 5.47 ന് ജിദ്ദയിൽ നിന്ന് പറന്നുയർന്ന എസ്.വി 307 ാം നമ്പർ വിമാനത്തിൽ അപ്രതീക്ഷിതമായി യുവതിക്ക് പ്രസവവേദന ആരംഭിക്കുകയായിരുന്നു. എയർ ഹോസ്റ്റസുമാരുടെ പരിചരണത്തിൽ വൈകാതെ യുവതി കുഞ്ഞിന് ജന്മം നൽകി. കെയ്‌റോ എയർപോർട്ട് എയർ ട്രാഫിക് കൺട്രോൾ ടവറിൽ ബന്ധപ്പെട്ട് വിമാനത്തിന്റെ ക്യാപ്റ്റൻ അറിയിച്ചതിനെ തുടർന്ന് യുവതിയെയും കുഞ്ഞിനെയും സ്വീകരിച്ച് പ്രാഥമിക ശുശ്രൂഷകൾ നൽകുന്നതിന് മെഡിക്കൽ സംഘം വിമാനത്താവളത്തിൽ കാത്തുനിന്നിരുന്നു.

വിമാനം ലാന്റ് ചെയ്തയുടൻ യുവതിയെയും കുഞ്ഞിനെയും ആംബുലൻസിൽ എയർപോർട്ടിനു സമീപമുള്ള ആശുപത്രിയിലേക്ക് നീക്കി. വിമാനത്തിന്റെ ക്യാപ്റ്റനോടുള്ള ആദരസൂചകമായി അദ്ദേഹത്തിന്റെ പേരായ അബ്ദുറഹ്മാൻ എന്ന് കുഞ്ഞിന് യാത്രക്കാരി പേരിട്ടു.

Related Topics

Share this story