Times Kerala

കോവളത്ത് നിന്ന് കണ്ടെത്തിയ മൃതദേഹം ലിഗയുടേത് തന്നെ; പക്ഷെ ജാക്കറ്റ് അവരുടേത് അല്ലെന്ന്‍ ലിഗയെ കോവളത്തെത്തിച്ച ഓട്ടോ ഡ്രൈവറുടെ മൊഴി

 
കോവളത്ത് നിന്ന് കണ്ടെത്തിയ മൃതദേഹം ലിഗയുടേത് തന്നെ; പക്ഷെ ജാക്കറ്റ് അവരുടേത് അല്ലെന്ന്‍ ലിഗയെ കോവളത്തെത്തിച്ച ഓട്ടോ ഡ്രൈവറുടെ മൊഴി

തിരുവനന്തപുരം: കോവളത്ത് നിന്ന് കണ്ടെത്തിയ മൃതദേഹം ലാത്വിയൻ സ്വദേശി ലിഗയുടേതെന്ന് ഓട്ടോ ഡ്രൈവര്‍ ഷാജിയുടെ മൊഴി. ഷാജിയാണു ലിഗയെ ഓട്ടോറിക്ഷയിൽ കോവളത്തുവിട്ടത്. ലിഗയുടെ വസ്ത്രം ഷാജി തിരിച്ചറിഞ്ഞു. എന്നാല്‍ മൃതദേഹത്തിലുണ്ടായിരുന്ന ജാക്കറ്റ് ലിഗ ധരിച്ചിരുന്നില്ലെന്നും ഷാജി വ്യക്തമാക്കി.

മരുതുംമൂട്ടിൽ നിന്നാണ്​ അവരെ വാഹനത്തിൽ കയറ്റിയത്​. ഒാ​േട്ടായിൽ കയറു​േമ്പാൾ അവർക്ക്​ ജാക്കറ്റ്​ ഉണ്ടായിരുന്നില്ല. കോവളത്ത്​ എത്തിച്ചതിന്​ 800 രൂപ പ്രതിഫലവും തന്നു. അതു കൂടാതെ ഒരു സിഗരറ്റ്​ പാക്ക്​ മാ​ത്രമാണ്​ അവരുടെ കൈവശമുണ്ടായിരുന്നത്​. പുതിയൊരു ജാക്കറ്റ്​ വാങ്ങാൻമാത്രം പണം ഉണ്ടായിരുന്നി​െല്ലന്നും ഷാജി പറഞ്ഞു. മൃതദേഹത്തിലെ ജാക്കറ്റ് ലിഗയുടേതല്ലെന്നു സഹോദരി ഇലീസും പറഞ്ഞിരുന്നു. ലിഗ അപകത്തില്‍പ്പെട്ടതോ ആത്മഹത്യചെയ്തതോ അല്ല. വിഷം ഉള്ളില്‍ച്ചെന്നതിന് തെളിവില്ലെന്നും ഇലീസ് പറഞ്ഞു. ലിഗയ്ക്ക് എന്തുസംഭവിച്ചുവെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തണം. ആ സ്ഥലത്ത് ഒരാള്‍ക്ക് തനിച്ചുപോകാനാവില്ലെന്ന് തനിക്ക് ഉറപ്പുണ്ടെന്നും അവര്‍ പറഞ്ഞിരുന്നു.

ലിഗയുടെ മരണം അന്വേഷിക്കുന്ന സംഘത്തെ വിപുലീകരിച്ചതിന് പിന്നാലെയാണ് പുതിയ മൊഴി. ഐ.ജി.മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ 25 അംഗസംഘമാണ് കേസ് അന്വേഷിക്കുന്നത് . മരിച്ചത് ലിഗയാണെന്നു ബന്ധുക്കള്‍ തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും ശാസ്ത്രീയമായി കണ്ടെത്തുന്നതിനായി ഡിഎന്‍എ പരിശോധനയ്ക്കുള്ള സാമ്പിള്‍ രാജീവ്ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോ ടെക്നോളജിയിലേക്ക് അയച്ചിട്ടുണ്ട്

Related Topics

Share this story