Times Kerala

കിടപ്പറ കീഴടക്കാന്‍ തയ്യാറായി പുരുഷസെക്‌സ് റോബോര്‍ട്ടുകള്‍

 

ആശങ്കകള്‍ ഉയര്‍ത്തി ആദ്യ പുരുഷ സെക്സ് റോബോട്ടുകള്‍ ഈ വര്‍ഷം വിപണിയിലിറങ്ങാന്‍ പോവുന്നു. കാലിഫോര്‍ണിയയിലെ റിയല്‍ബോട്ടിക്സ് എന്ന സ്റ്റാര്‍ട്ട് അപ്പ് ആണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും സിക്സ് പായ്ക്കുമെല്ലാമുള്ള പുരുഷ സെക്സ് റോബോട്ടുകളെ വിപണിയിലിറക്കാനൊരുങ്ങുന്നത്. 10000 യുറോയാണ് (81,2690 രൂപ) ഇവയ്ക്ക് വില. ഒരു സെക്സ് റോബോട്ട് സ്ത്രീകളുടെ സമ്മതമില്ലാതെ അവരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍? അതൊരു ലൈംഗിക പീഡനമായി കണക്കാക്കുമോ? അതിന്റെ പേരില്‍ സെക്സ് റോബോട്ട് ശിക്ഷിക്കപ്പെടുമോ? ചോദ്യങ്ങള്‍ നിരവധിയാണ്. സെക്‌സ് റോബോട്ടുകള്‍ ഇത്തരത്തില്‍ നിരവധി ആശങ്കകള്‍ ഉയര്‍ത്തുന്നുണ്ടെന്ന് തുറന്നു പറയുകയാണ് റോബോട്ടിക്സ് വിദഗ്ദനായ നോയര്‍ ഷാര്‍ക്കി.

‘ഒരു സെക്സ് റോബോട്ടിന് മറ്റേതൊരു റോബോട്ടിനെയും പോലെ തന്നെ സ്വന്തമായി ആഗ്രഹങ്ങളില്ല. അവയെല്ലാം കംപ്യൂട്ടര്‍ പ്രോഗ്രാമിങ് വഴി മാത്രം ചലിക്കുന്ന ഉപകരണങ്ങളാണ്. അപ്പോള്‍ ഒരു പുരുഷ സെക്സ് റോബോട്ട് ഒരു സ്ത്രീയെ ബലാത്കാരം ചെയ്താല്‍. പോലീസ് പിടികൂടേണ്ടത് അതിന്റെ പ്രോഗ്രാമര്‍മാരെയാണ്.’ ഷാര്‍ക്കി ഒരു അഭിമുഖത്തില്‍ പറഞ്ഞു. സെക്സ് റോബോട്ടുകള്‍ ഒരാളെ ബലാത്കാരം ചെയ്താല്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്വം ആ യന്ത്രത്തെ അതിന് പ്രാപ്തരാക്കും വിധം പ്രോഗ്രാം ചെയ്തെടുത്ത അതിന്റെ അണിയറപ്രവര്‍ത്തകര്‍ തന്നെയാണെന്ന് റോബോട്ടിക്സ് വിദഗ്ദനായ നോയര്‍ ഷാര്‍ക്കി പറയുന്നു.

ലൈംഗിക ബന്ധത്തിനായി സെക്സ് റോബോട്ടുകള്‍ക്ക് പ്രാധാന്യം നല്‍കുന്ന നിരവധിയാളുകളുണ്ടെന്നാണ് അടുത്തകാലത്ത് പുറത്തുവന്ന ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. റോബോട്ടുകളുമായുള്ള ലൈംഗിക ബന്ധം എപ്പോഴും ലഭ്യമാവുന്നതും എളുപ്പമാണെന്നും പലരും അഭിപ്രായപ്പെടുന്നു. മാര്‍ക്കറ്റ് റിസര്‍ച്ച് സ്ഥാപനമായ YouGov പുറത്തുവിട്ട വിവരമനുസരിച്ച് റോബോട്ടുകളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന 49 ശതമാനം അമേരിക്കക്കാരും അടുത്ത 50 വര്‍ഷത്തിനുള്ളില്‍ സെക്സ് റോബോട്ടുകള്‍ സര്‍വസാധാരണമാകും എന്ന് വിശ്വസിക്കുന്നവരാണ്.

Related Topics

Share this story