Times Kerala

സ്വർണക്കടത്ത്: സരിത്ത് ഉള്‍പ്പെടെ നാല്‌ പ്രതികള്‍ റിമാന്‍ഡില്‍

 
സ്വർണക്കടത്ത്: സരിത്ത് ഉള്‍പ്പെടെ നാല്‌ പ്രതികള്‍ റിമാന്‍ഡില്‍

എറണാകുളം: തിരുവനന്തപുരം വിമാനത്താവളം വഴി നടന്ന സ്വർണക്കടത്ത് കേസിൽ ഒന്നാം പ്രതി സരിത്ത് ഉൾപ്പടെയുള്ള നാല്‌ പേർ റിമാന്‍ഡില്‍. കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന പ്രത്യേക കോടതിയാണ് പ്രതികളെ റിമാന്‍ഡ്‌ ചെയ്‌തത്. കഴിഞ്ഞ ഏഴ് ദിവസമായി കസ്റ്റംസ് കസ്റ്റഡിയിലുണ്ടായിരുന്ന സരിത്തിനെ കസ്റ്റഡി കാലാവധി കഴിഞ്ഞതിനെ തുടർന്നാണ് ഇന്ന് കോടതിയിൽ ഹാജരാക്കി റിമാന്‍ഡ്‌ ചെയ്തത്. കസ്റ്റംസ് അറസ്റ്റ് ചെയ്‌ത മൂവാറ്റുപുഴ സ്വദേശി ജമാൽ, മലപ്പുറം സ്വദേശികളായ ഷാഫി, അംജദ് അലി എന്നിവരെയും ബുധനാഴ്‌ച കോടതിയിൽ ഹാജരാക്കി. ഇവരെയും ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

Related Topics

Share this story