Times Kerala

സംസ്ഥാനത്ത് ഇന്ന് 623 പേർക്ക് കൊവിഡ്; 432 പേർക്ക് സമ്പർക്കത്തിലൂടെ; രോഗം ബാധിച്ചവരിൽ 9 ആരോഗ്യ പ്രവർത്തകരും; 196 പേർ രോഗമുക്തി നേടി

 
സംസ്ഥാനത്ത് ഇന്ന് 623 പേർക്ക് കൊവിഡ്; 432 പേർക്ക് സമ്പർക്കത്തിലൂടെ; രോഗം ബാധിച്ചവരിൽ 9 ആരോഗ്യ പ്രവർത്തകരും; 196 പേർ രോഗമുക്തി നേടി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 623 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. 432 പേർക്ക് സമ്പർക്കം വഴിയാണ് രോഗം സ്ഥിരീകരിച്ചത്. 196 പേർക്കാണ് രോഗമുക്തി. ഒരു മരണവും റിപ്പോർട്ട് ചെയ്തതായി മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇന്ന് രോഗം ബാധിച്ചവരിൽ 96 പേർ വിദേശത്ത് നിന്ന് വന്നവരാണ്. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് 76 പേരും ആണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 37 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 9 ആരോഗ്യ പ്രവർത്തകർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

Related Topics

Share this story