Times Kerala

തെന്നിന്ത്യന്‍ താരസുന്ദരി അനുഷ്ക ഷെട്ടി അഭിനയം അവസാനിപ്പിക്കുന്നു..?

 
തെന്നിന്ത്യന്‍ താരസുന്ദരി അനുഷ്ക ഷെട്ടി അഭിനയം അവസാനിപ്പിക്കുന്നു..?

ബാഹുബലി സീരീസിലൂടെ ആരാധകരുടെ പ്രിയങ്കരിയായ തെന്നിന്ത്യൻ താരുസുന്ദരിയാണ് അനുഷ്ക ഷെട്ടി. ഇപ്പോൾ അനുഷ്ക ആരാധകരെ നിരാശയിലാക്കുന്ന വാർത്തയാണ് പുറത്ത് വരുന്നത്. എന്നാൽ ഇതിനെ കുറിച്ച് അനുഷ്കയോ താരവുമായി ബന്ധപ്പെട്ട് നിൽക്കുന്ന അടുത്ത ആളുകളോ പ്രതികരിച്ചിട്ടില്ല.

നടി അനുഷ്ക ഷെട്ടി അഭിനയം നിർത്തുവെന്നാണ് ഇപ്പോൾ പ്രചരിക്കുന്ന റിപ്പോർട്ട്. ബാഹുബലി 2 ഭാഗത്തിന് ശേഷം അനുഷ്കയുടെ ചിത്രങ്ങൾ അധികം തിയേറ്ററുകളിൽ എത്തിയിരുന്നില്ല. ചിത്രം പുറത്തിറങ്ങിയ ശേഷം നടി ഒരു വലിയ ബ്രേക്ക് എടുക്കുകയും ചെയ്തിരുന്നു. ബാഹുബലി സീരീസിന് ശേഷം മൂന്ന് വർഷത്തിന് ശേഷമാണ് ബാഗമതി, നിശബ്ദം എന്നീ ചിത്രങ്ങളിൽ അഭിനയിച്ചത്. ചിരഞ്ജീവി ചിത്രമായ സായ്റാ നരസിംഹ റെഡ്ഡിയിൽ അതിഥി വേഷത്തിൽ തരം പ്രത്യക്ഷപ്പെട്ടിരുന്നു. ഈ ചിത്രത്തിലാണ് അനുഷ്ക ഏറ്റവും ഒടുവിലായി അഭിനയിച്ചത്.

കഴിഞ്ഞ കുറച്ച് നളുകളായി താരം പുതിയ കഥകളൊന്നും കേൾക്കുന്നില്ലത്രേ. ഈ റിപ്പോർട്ടാണ് നടി അഭിനയം നിർത്തുന്നു എന്നുള്ള വാർത്തയുടെ അടിസ്ഥാനം. പുറത്തു വന്ന റിപ്പോർട്ടിൽ നടി തന്റെ അടുത്ത സുഹൃത്തുക്കളുടെ ചിത്രങ്ങളുടെ കഥകൾ മാത്രമാണ് കേൾക്കുന്നത്. വൈകാതെ തന്നെ സിനിമാഭിനയം നിർത്താനാണ് നീക്കമെന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്ന് ലോഭിക്കുന്ന റിപ്പോർട്ട്. താരം അഭിനയിച്ച ചിത്രമായ നിശബ്ദം ഇനിയും റിലീസ് ചെയ്തിട്ടില്ല. തിയേറ്റർ റിലീസാണോ ഒ ടി ടി റിലീസോ എന്നുള്ള ആശയ കുഴപ്പത്തിലാണ് അണിയറ പ്രവർത്തകർ. അതുപോലെ തന്നെ ഗൗതം മേനോന്റെ ഒരു ബഹുഭാഷ ചിത്രവും പെൻഡിങ്ങിലുണ്ട്. എന്നാൽ ചിത്രം പുറത്തു വരുന്ന കാര്യം പ്രതിസന്ധിയിലാണ്.

Related Topics

Share this story