Times Kerala

‘ധരിക്കാൻ ഇഷ്ടമുള്ളത് അവൾ തിരഞ്ഞെടുക്കുന്നു, പ്രത്യേകിച്ചും സൺ ഗ്ലാസ്..; ചിത്രം പങ്കുവെച്ച് അസിൻ

 
‘ധരിക്കാൻ ഇഷ്ടമുള്ളത് അവൾ തിരഞ്ഞെടുക്കുന്നു, പ്രത്യേകിച്ചും സൺ ഗ്ലാസ്..; ചിത്രം പങ്കുവെച്ച് അസിൻ

മലയാളത്തിൽ തുടങ്ങി തെന്നിന്ത്യൻ ഭാഷകളിലും ഹിന്ദിയിലും വരെ തകർത്ത് അഭിനയിച്ച നടിയാണ് അസിൻ. വിവാഹത്തിനു ശേഷം അഭിനയം നിർത്തിയെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് അസിന്‍. ഇപ്പോള്‍ താരം പങ്കുവെച്ച ഇന്‍സ്റ്റഗ്രാം സ്റ്റോറിയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. മകള്‍ അരിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് അസിന്‍ പങ്കുവെച്ചിരിക്കുന്നത്.

മകള്‍ക്ക് ഇപ്പോള്‍ തന്നെ വസ്ത്രങ്ങളുടെ കാര്യത്തില്‍ സ്വന്തം തിരഞ്ഞെടുപ്പാണ്. ധരിക്കാന്‍ ഇഷ്ടമുള്ളത് അവള്‍ തിരഞ്ഞെടുക്കുന്നു, പ്രത്യേകിച്ചും സണ്‍ ഗ്ലാസ്,’ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ അസിന്‍ പറയുന്നു. ഒന്നാം പിറന്നാള്‍ ദിനത്തിലാണ് ആദ്യമായി മകളായ അരിന്റെ ചിത്രം അസിന്‍ പുറത്തു വിട്ടത്.

‘ധരിക്കാൻ ഇഷ്ടമുള്ളത് അവൾ തിരഞ്ഞെടുക്കുന്നു, പ്രത്യേകിച്ചും സൺ ഗ്ലാസ്..; ചിത്രം പങ്കുവെച്ച് അസിൻ

Related Topics

Share this story