Times Kerala

 അലവന്‍സ് അട്ടിമറിച്ചു; വിജ്ഞാപനം കയ്യിൽ കിട്ടും വരെ സമരം തുടരുമെന്ന് നഴ്സസുമാര്‍

 

തിരുവനന്തപുരം: നേഴ്സ്മാരുടെ ശമ്പള വര്‍ദ്ധനവ് സംബന്ധിച്ച കരട് വിജ്ഞാപനം കയ്യിൽ കിട്ടും വരെ സമരം തുടരുമെന്ന് യുണൈറ്റഡ് നഴ്സസ് അസോസിയേഷന്‍. അലവൻസ് കാര്യത്തിൽ ഉണ്ടായത് അട്ടിമറിയാണ്. മുഖ്യമന്ത്രിയുടെ വാക്കും സുപ്രീംകോടതി വിധിയും അട്ടിമറിച്ചു. ഉത്തരവ് കയ്യിൽ കിട്ടിയാല്‍ മാത്രമെ ലോങ് മാർച്ച് പിൻവലിക്കുകയുള്ളൂ. നഴ്സുമാരെ തെറ്റദ്ധരിപ്പിച്ച് സമരത്തില്‍ നിന്ന് പിന്തിരിപ്പിക്കാനുള്ള ശ്രമമാണോ എന്ന് സംശയിക്കുന്നതായും യുണൈറ്റ‍് നഴ്സസസ് അസോസിയേഷൻ പ്രസിഡന്‍റ് ജാസ്മിന്‍ ഷാ പറഞ്ഞു.

സ്വ​കാ​ര്യ ആ​ശു​പ​ത്രി ന​ഴ്‌​സു​മാ​രുടെ വേ​ത​നം പു​തു​ക്കി നിശ്ചയിച്ചു കൊണ്ട് സംസ്ഥാന സർക്കാർ വൈകീട്ടാണ് അ​ന്തി​മ വി​ജ്ഞാ​പ​ന​മി​റ​ക്കിയത്. ഏറ്റവും കുറഞ്ഞ അടിസ്ഥാന ശമ്പളം 20,000 രൂപയാക്കി‍യായിരുന്നു വിഞ്ജാനപനം.

Related Topics

Share this story