Times Kerala

രോഗികള്‍ തമ്മില്‍ മാറിപ്പോയി, തലയ്ക്ക് പകരം ശസ്ത്രക്രിയ കാലില്‍  നടത്തി; പിന്നീട് സംഭവിച്ചത് 

 

ന്യൂഡല്‍ഹി: രോഗി മാറിപ്പോയതിനെ തുടര്‍ന്ന്‍ തലയ്ക്ക് പരിക്കുമായെത്തിയ രോഗിയുടെ കാലില്‍ ഓപ്പറേഷന്‍ ചെയ്തു. ഡല്‍ഹി സര്‍ക്കാരിന് കീഴിലുള്ള സുശ്രുത ട്രോമ സെന്‍ററിനെതിരെയാണ് ഗുരുതര പരാതി ഉയര്‍ന്നിരിക്കുന്നത്. ഒരു അപകടത്തില്‍ മുഖത്തിനും തലയ്ക്കും നിസ്സാര പരിക്കുകളോടെ ആശുപത്രിയിലെത്തിയതായിരുന്നു രോഗിയായ വിജേന്ദ്ര ത്യാഗി. എന്നാല്‍  കാലില്‍ ഒടിവുകളുമായി എത്തിയ  വിരേന്ദ്രയുമായി വിജേന്ദ്ര ത്യാഗിയെ ഡോക്ടര്‍ക്ക്  മാറിപ്പോകുകയായിരുന്നു.

ഏപ്രില്‍ 19നാണ് ശസ്ത്രക്രിയ നടന്നത്.  അനസ്തേഷ്യ നല്‍കിയാണ് ശസ്ത്രക്രിയ നടത്തിയതിനാല്‍ ത്യാഗി ഇത് അറിഞ്ഞില്ല. തലയ്ക്ക് ശസ്ത്രക്രിയ നടത്തുന്നതിന് പകരം ത്യാഗിയുടെ കാലില്‍ ഡോക്ടര്‍  പിന്‍ ഘടിപ്പിക്കുകയായിരുന്നു. അബദ്ധം  ശ്രദ്ധയില്‍ പെടുത്തിയതോടെ പിന്‍ എടുക്കാനുള്ള ശസ്ത്രക്രിയയ്ക്ക് മണിക്കൂറുകള്‍ എടുത്തുവെന്ന് ത്യാഗിയുടെ മകന്‍ അങ്കിത് ത്യാഗി പറഞ്ഞു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും ഡോക്ടര്‍ക്കെതിരെ നടപടിയെടുക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

Related Topics

Share this story