Nature

ന​ഴ്സു​മാ​രു​ടെശമ്പള വര്‍ധനവ് സംബന്ധിച്ച വിജ്ഞാപനമായി; ഇനി മുതല്‍ അടിസ്ഥാന ശമ്പളം 20,000 രൂപ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലെ ന​ഴ്സു​മാ​രു​ടെ ശ​ന്പ​ളം പ​രി​ഷ്ക​രി​ച്ച് ലേ​ബ​ർ ക​മ്മി​ഷ​ണ​ർ വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ചു. വി​ജ്ഞാ​പ​ന​പ്ര​കാ​രം എ​ല്ലാ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലെ​യും ന​ഴ്സു​മാരുടെ അ​ടി​സ്ഥാ​ന ശ​ന്പ​ളം 20,000 രൂ​പ​യാ​ണ് . ജ​ന​റ​ൽ, ബി​എ​സ് സി ​ന​ഴ്സു​മാ​ർ​ക്കും പ​ത്തു വ​ർ​ഷം സ​ർ​വീ​സു​ള്ള എ​എ​ൻ​എം ന​ഴ്സു​മാ​ർ​ക്കും 20,000 രൂ​പ വേ​ത​ന​മാ​യി ല​ഭി​ക്കും. ഡി​എ, ഇ​ൻ​ക്രി​മെ​ന്‍റ്, വെ​യ്റ്റേ​ജ് എ​ന്നീ ആ​നു​കൂ​ല്യ​ങ്ങ​ൾ എ​ല്ലാ​വ​ർ​ക്കും ല​ഭി​ക്കു​മെ​ങ്കി​ലും ഉ​പ​ദേ​ശ​ക സ​മി​തി റി​പ്പോ​ർ​ട്ട് അ​നു​സ​രി​ച്ച് പു​റ​ത്തി​റ​ക്കി​യി​ട്ടു​ള്ള വി​ജ്ഞാ​പ​ന​ത്തി​ൽ അ​ല​വ​ൻ​സു​ക​ൾ ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്.

സെ​ക്ര​ട്ടേ​റി​യ​റ്റി​ലേ​ക്കു ലോം​ഗ് മാ​ർ​ച്ച് ന​ട​ത്തി​യു​ള്ള ന​ഴ്സു​മാ​രു​ടെ സ​മ​രം ഒ​ഴി​വാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണു തി​ര​ക്കി​ട്ടു വി​ജ്ഞാ​പ​നം പു​റ​ത്തി​റ​ക്കി​യ​ത്. അ​തേ​സ​മ​യം, വി​ജ്ഞാ​പ​നം പ​രി​ശോ​ധി​ച്ച​ശേ​ഷം ചൊ​വ്വാ​ഴ്ച​ത്തെ പ​ണി​മു​ട​ക്കു പി​ൻ​വ​ലി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചു തീ​രു​മാ​നി​ക്കു​മെ​ന്ന് യു​ണൈ​റ്റ​ഡ് ന​ഴ്സ​സ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

നേ​ര​ത്തെ, ന​ഴ്സു​മാ​രു​ടെ ശ​ന്പ​ള വ​ർ​ധ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഉ​പ​ദേ​ശ​ക സ​മി​തി റി​പ്പോ​ർ​ട്ടി​ൽ സം​സ്ഥാ​ന നി​യ​മ​സെ​ക്ര​ട്ട​റി എ​തി​ർ​പ്പ് രേ​ഖ​പ്പെ​ടു​ത്തി​യ​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ പു​റ​ത്തു​വ​ന്നി​രു​ന്നു. സു​പ്രീം കോ​ട​തി നി​ർ​ദേ​ശം അ​നു​സ​രി​ച്ച് വേ​ത​ന വ​ർ​ധ​ന​വ് ന​ട​പ്പാ​ക്ക​ണ​മെ​ന്നും അ​ല​വ​ൻ​സ് നി​ര​ക്കു​ക​ൾ കു​റ​യ്ക്ക​രു​തെ​ന്നു​മാ​ണ് നി​യ​മ​സെ​ക്ര​ട്ട​റി​യു​ടെ നി​ല​പാ​ട്. ഈ ​നി​ല​പാ​ട് ത​ള്ളി​യാ​ണ് ഇ​പ്പോ​ൾ വി​ജ്ഞാ​പ​നം പു​റ​ത്തി​റ​ക്കി​യ​ത്. അ​ല​വ​ൻ​സ് നി​ര​ക്കു​ക​ൾ കു​റ​യ്ക്ക​ണ​മെ​ന്നാ​യി​രു​ന്നു ഉ​പ​ദേ​ശ​ക സ​മി​തി ന​ൽ​കി​യ ശി​പാ​ർ​ശ.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.