Times Kerala

വാഹനാപകടം:മലപ്പുറം സ്വദേശിയായ യുവാവ് സൗദി അറേബ്യയിൽ മരിച്ചു

 
വാഹനാപകടം:മലപ്പുറം സ്വദേശിയായ യുവാവ് സൗദി അറേബ്യയിൽ മരിച്ചു

റിയാദ്​: സൗദിയിൽ റോഡ്​ മുറിച്ചുകടക്കുന്നതിനിടയിൽ വാഹനം ഇടിച്ച്​ മലയാളി യുവാവ് മരിച്ചു.മലപ്പുറം പെരിന്തൽമണ്ണ അരക്കുപറമ്പ് പുത്തൂർ ഓങ്ങോട്ടിൽ സ്വദേശി വലിയ പീടികക്കൽ അബ്​ദുറഹീം (35) ആണ് മരിച്ചത്. സൗദിയിലെ സബ്ത് അൽഅലായ എന്ന സ്ഥലത്താണ് സംഭവം. തിങ്കളാഴ്ച രാത്രി റോഡ് മുറിച്ചു കടക്കുന്നതിനിടെ സ്വദേശി പൗന്റെ വാഹനം വന്നിടിച്ചായിരുന്നു അപകടം.

Related Topics

Share this story