Times Kerala

തിരുവനന്തപുരം ജില്ല അടച്ചിടേണ്ടി വരും.! കോവിഡ് വ്യാപനം രൂക്ഷമാകുന്ന അവസ്ഥയിൽ കടുത്ത തീരുമാനങ്ങൾ എടുക്കേണ്ടി വരുമെന്ന് വിദഗ്ധർ

 
തിരുവനന്തപുരം ജില്ല അടച്ചിടേണ്ടി വരും.! കോവിഡ് വ്യാപനം രൂക്ഷമാകുന്ന അവസ്ഥയിൽ കടുത്ത തീരുമാനങ്ങൾ എടുക്കേണ്ടി വരുമെന്ന് വിദഗ്ധർ

തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമാകുന്ന തലസ്ഥാന ജില്ലയിൽ കടുത്ത നിയന്ത്രണങ്ങൾ വന്നേക്കുമെന്ന് റിപ്പോർട്ട്.നിലവിൽ ജില്ലയിൽ എല്ലായിടത്തും രോഗബാധിതരുണ്ടെന്ന അവസ്ഥയിലാണ്. ഇതോടൊപ്പം ജില്ലയിലെ പ്രതിരോധ പ്രവർത്തനങ്ങളും പ്രതിസന്ധിയിലായിരിക്കുകയാണ്. കൂടുതൽ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്താൽ ഇവരെ ഐസൊലേറ്റ് ചെയ്യാൻ സ്ഥലമുണ്ടെങ്കിലും മതിയായ ആരോഗ്യ പ്രവർത്തകരില്ല എന്നത് ഏറ്റവും വലിയ പ്രശ്നമാണ്. താത്കാലിക നിയമനങ്ങൾ നടത്താൻ സർക്കാർ നിർദ്ദേശിച്ചെങ്കിലും ഇതിനായി ആരും മുന്നോട്ടു വരുന്നില്ല. അതേസമയം, ജില്ല അടച്ചിട്ട് പ്രതിരോധം തീർക്കേണ്ട സാഹചര്യമാണെന്ന് ജില്ലാ ആരോഗ്യവിഭാഗം വിദഗ്ധർ പറയുന്നു.ജില്ലയിലെ തീരദേശ മേഖലകളിലും കൊവിഡ് പടർന്നു പിടിച്ചിട്ടുണ്ട്. നേരത്തെ നഗരങ്ങളിലായിരുന്ന കൊവിഡ് ഇപ്പോൾ ഗ്രാമങ്ങളിലേക്കും അതിർത്തി പ്രദേശങ്ങളിലേക്കും പകരുന്നുണ്ട്. ദിനം പ്രതി 1200ഓളം പരിശോധനകളാണ് ഈ ഭാഗങ്ങളിൽ ഇപ്പോൾ നടത്തുന്നത്. കൂടുതൽ പോസിറ്റീവ് കേസുകൾ ഉണ്ടാവുമെന്നും ജില്ലാ ഭരണകൂടം പറയുന്നു.

Related Topics

Share this story