Times Kerala

തിരുവനന്തപുരം-ചെ​ന്നൈ എക്​സ്​പ്രസില്‍  പ്രായപൂർത്തിയാകാത്ത പെൺകുഞ്ഞിട്ടിയെ പീഡിപ്പിച്ച ബി.​ജെ.പി നേതാവ്​ അറസ്​റ്റിൽ

 

ചെന്നൈ:  തിരുവനന്തപുരം-ചെ​ന്നൈ എക്​സ്​പ്രസ്​  ട്രെയിനിൽ ​െവച്ച്​ പ്രായപൂർത്തിയാകാത്ത പെൺകുഞ്ഞിനെ പീഡിപ്പിച്ച ബി.​ജെ.പി നേതാവ്​ അറസ്​റ്റിൽ. അഭിഭാഷകൻ കൂടിയായ കെ.പി പ്രേം ആനന്ദാണ്​ അറസ്​റ്റിലായത്​. ഓടുന്ന ട്രെയിനിൽ വെച്ചാണ്​ പെൺകുട്ടിക്കു നേരെ പീഡനശ്രമം ഉണ്ടായത്​. തുടർന്ന്​ പെൺകുട്ടിയുടെ കുടുംബത്തി​​െൻറ പരാതിയിൽ ഇൗറോഡ്​ പൊലീസ്​ പ്രേം ആനന്ദിനെതിരെ പോക്​സോ ആക്​ട്​​ പ്രകാരം കേസെടുത്തിരുന്നു.

ബെർത്തിൽ ഉറങ്ങുകയായിരുന്ന പെൺകുഞ്ഞിനു നേരെ ലൈംഗികാതിക്രമം നടത്തുകയായിരുന്നു. കുട്ടി ബഹളം വെച്ചതോടെ രക്ഷിതാക്കൾ ഉണർന്ന്​ ഇയാളെ പിന്തുടർന്ന്​ പിടികൂടുകയായിരുന്നു. അറസ്​റ്റിലായ പ്രേം ആനന്ദിനെ ജുഡീഷ്യൽ ​കസ്​റ്റഡിയിൽ വിട്ടു. 2006 നിയമസഭാ തെരഞ്ഞെടുപ്പിൽ ആർ.കെ നഗർ മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർഥിയായി മത്സരിച്ചിരുന്നു.

Related Topics

Share this story