Times Kerala

അ​മേ​രി​ക്ക​യില്‍ റെ​സ്റ്റോ​ന്‍റില്‍ ന​ഗ്ന​നാ​യി എത്തിയ അക്രമി മൂ​ന്നുപേരെ വെടിവച്ചു കൊന്നു

 

വാ​ഷിം​ഗ്ട​ണ്‍: അ​മേ​രി​ക്ക​യി​ലെ ടെ​ന്ന​സി​യി​ലെ നാഷ്‌വില്ലെയി​ൽ ന​ഗ്ന​നാ​യ തോ​ക്കു​ധാ​രി ന​ട​ത്തി​യ വെ​ടി​വ​യ്പി​ൽ മൂ​ന്നു പേ​ർ കൊ​ല്ല​പ്പെ​ട്ടു. നാ​ലു പേ​ർ​ക്കു വെ​ടി​വ​യ്പി​ൽ പ​രി​ക്കേ​റ്റു. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ മൂ​ന്ന​ര​യോ​ടെ നാഷ്‌വില്ലെ​യി​ലെ വേ​ഫി​ൾ റെ​സ്റ്റോ​ന്‍റി​ലാ​യി​രു​ന്നു വെ​ടി​യ്പ് ന​ട​ന്ന​തെ​ന്ന് ദി ​മെ​ട്രോ​പൊ​ളി​റ്റ​ൻ നാഷ്‌വില്ലെ പോ​ലീ​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് അ​റി​യി​ച്ചു. ട്രാ​വി​സ് റെ​യ്ൻ​കിം​ഗ് എ​ന്ന ഇ​രു​പ​ത്തൊ​ന്പ​തു​കാ​ര​നാ​ണ് വെ​ടി​വ​യ്പ് ന​ട​ത്തി​യ​തെ​ന്നാ​ണു പോ​ലീ​സ് ന​ൽ​കു​ന്ന വി​വ​രം. ഇ​യാ​ളു​ടെ ചി​ത്ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ടു.

 

Related Topics

Share this story