Times Kerala

അബദ്ധങ്ങള്‍ പറഞ്ഞ് മാധ്യമങ്ങള്‍ക്ക് മസാല വാര്‍ത്തകള്‍ നല്‍കരുത്;  ബി​ജെ​പി നേ​താ​ക്ക​ൾ​ക്കു താ​ക്കീ​തു​മാ​യി നരേന്ദ്ര മോദി 

 

ന്യൂ​ഡ​ൽ​ഹി: ​ വി​ടു​വാ​യ​ത്തം വി​ള​ന്പു​ന്ന ബി​ജെ​പി നേ​താ​ക്ക​ൾ​ക്കു താ​ക്കീ​തു​മാ​യി മോ​ദി. രാ​ജ്യ​ത്തെ ബി​ജെ​പി ജ​ന​പ്ര​തി​നി​ധി​ക​ളു​മാ​യി ന​ട​ത്തി​യ വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സി​ലാ​യി​രു​ന്നു മോ​ദി​യു​ടെ പ്ര​തി​ക​ര​ണ​മെ​ന്ന് എ​ൻ​ഡി​ടി​വി റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു. നാം ​പി​ഴ​വു​ക​ൾ വ​രു​ത്തി മാ​ധ്യ​മ​ങ്ങ​ൾ​ക്കു മ​സാ​ല ന​ൽ​കു​ന്നു. പ്ര​ശ്ന​ങ്ങ​ൾ വി​ശ​ക​ല​നം ചെ​യ്യാ​ൻ മി​ടു​ക്കു​ള്ള വ​ലി​യ സാ​മൂ​ഹ്യ ശാ​സ്ത്ര​ജ്ഞ​രും വി​ദ​ഗ്ധ​രു​മാ​ണെ​ന്ന ഭാ​വ​ത്തി​ലാ​ണ് ചി​ല​ർ സം​സാ​രി​ക്കു​ന്ന​ത്. കാ​മ​റ കാ​ണു​ന്പോ​ൾ​ത​ന്നെ നി​ങ്ങ​ൾ വാ​യ തു​റ​ക്കു​ന്നു. പാ​തി​വെ​ന്ത കാ​ര്യ​ങ്ങ​ളാ​ണ് വി​ളി​ച്ചു​പ​റ​യു​ന്ന​തെന്നും മോഡി പറഞ്ഞു.

ഇ​ത്ത​രം വി​വാ​ദ പ്ര​തി​ക​ര​ണ​ങ്ങ​ൾ വ്യ​ക്തി​യു​ടെ മാ​ത്ര​മ​ല്ല പാ​ർ​ട്ടി​യു​ടെ പ്ര​തി​ച്ഛാ​യ​യും ത​ക​ർ​ക്കു​മെ​ന്നും മോ​ദി പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ഏ​പ്രി​ലി​ലും മോ​ദി നേ​താ​ക്ക​ൾ​ക്കും താ​ക്കീ​ത് ന​ൽ​കി​യി​രു​ന്നു. നി​ശ​ബ്ദ​ത എ​ന്ന ക​ല പ​രി​ശീ​ലി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു നേ​താ​ക്ക​ൾ​ക്കു​ള്ള മോ​ദി​യു​ടെ ഉ​പ​ദേ​ശം.

 

Related Topics

Share this story