Times Kerala

അ​ഫ്ഗാ​നി​സ്ഥാ​ന്‍ ചാ​വേ​ർ സ്ഫോ​ട​നം; 31മരണം

 

കാ​ബൂ​ൾ: അ​ഫ്ഗാ​നി​സ്ഥാ​ന്‍ ത​ല​സ്ഥാ​ന​മാ​യ കാ​ബൂ​ളി​ലു​ണ്ടാ​യ ചാ​വേ​ർ സ്ഫോ​ട​ത്തി​ൽ 31 പേ​ർ മ​രി​ച്ചു. 54 പേ​ർ​ക്കു പ​രി​ക്കേ​റ്റു. കാ​ബൂ​ളി​ലെ വോ​ട്ട​ർ ര​ജി​സ്ട്രേ​ഷ​ൻ കേ​ന്ദ്ര​ത്തി​നു​നേ​രെ പ്രാ​ദേ​ശി​ക സ​മ​യം രാ​വി​ലെ പ​ത്തി​നാ​യി​രു​ന്നു ആ​ക്ര​മ​ണം.ആ​ക്ര​മ​ണ​ത്തി​ൽ സ​മീ​പ​ത്തെ നി​ര​വ​ധി ക​ട​ക​ളും ത​ക​ർ​ന്നു. ആ​ക്ര​മ​ണ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ആ​രും ഏ​റ്റെ​ടു​ത്തി​ട്ടി​ല്ല. സ്ഫോ​ട​നം ന​ട​ന്ന സ്ഥ​ല​ത്തേ​ക്കു​ള്ള വ​ഴി​ക​ൾ പോ​ലീ​സ് ത​ട​ഞ്ഞി​ട്ടു​ണ്ട്. സംഭവത്തിൽ അന്വേഷണം നടന്നുവരികയാണെന്നും അധികൃതർ അറിയിച്ചു.

 

Related Topics

Share this story