Times Kerala

വ​രാ​പ്പു​ഴ​ കസ്റ്റഡി മരണം; എ​എ​സ്ഐ​യെ ചോദ്യം ചെയ്യുന്നു; രിച്ചറിയൽ പരേഡിന് കോടതിയുടെ അനുമതി

 

കൊച്ചി: വ​രാ​പ്പു​ഴ​യി​ൽ ശ്രീ​ജി​ത്ത് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ മ​രി​ക്കാ​നി​ട​യാ​യ സം​ഭ​വ​ത്തി​ൽ എ​എ​സ്ഐ​യെ ജയാനന്ദനെ ചോ​ദ്യം ചെ​യ്യു​ന്നു. എ​എ​സ്ഐ​യെ ആ​ലു​വ പോ​ലീ​സ് ക്ല​ബി​ൽ വി​ളി​ച്ചു വ​രു​ത്തി​യാ​ണ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സ​ഘം ചോ​ദ്യം ചെ​യ്യു​ന്ന​ത്. വ​രാ​പ്പു​ഴ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഉ​ദ്യോ​ഗ​സ്ഥ​രെ​യും അന്വേഷണസഘം ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്. ശ്രീജിത്തിന്‍റെ മരണവുമായി ബന്ധപ്പെട്ട് രേഖകളിൽ തിരിമറി കണ്ടെത്തിയ സാഹചര്യത്തിലാണ് അന്വേഷണ സംഘത്തിന്‍റെ നടപടി. ശ്രീജിത്തിനെ കസ്റ്റഡിയിലെടുക്കുന്ന സമയത്തും സ്റ്റേഷനിൽ കൊണ്ടു വരുന്ന സമയത്തും എ.എസ്.ഐയും പൊലീസുകാരും ഡ്യൂട്ടിയിൽ ഉണ്ടായിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

അതിനിടെ ശ്രീജിത്തിന്‍റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് തിരിച്ചറിയൽ പരേഡിന് കോടതിയുടെ അനുമതി. റൂറല്‍ ടൈഗര്‍ ഫോഴ്‌സ് അംഗങ്ങളും കളമശ്ശേരി എ.ആര്‍ ക്യാമ്പിലെ പൊലീസുകാരുമായ ജിതിന്‍ രാജ്, സന്തോഷ്‌കുമാര്‍, സുമേഷ് എന്നിവരെയാണ് തിരിച്ചറിയൽ പരേഡിന് വിധേയരാക്കുന്നത്. ശ്രീജിത്തിന്‍റെ അമ്മയെയും ബന്ധുക്കളെയും ദൃക്സാക്ഷികളെയും ഉൾപ്പെടുത്തിയാണ് തിരിച്ചറിയൽ പരേഡ് നടത്തുക.

Related Topics

Share this story