Times Kerala

ഐ പി എല്‍; കൊല്‍ക്കത്തയ്‌ക്കെതിരെ പഞ്ചാബിന് 192 റണ്‍സ് വിജയ ലക്ഷ്യം

 

കൊല്‍ക്കത്ത: കൊല്‍ക്കത്തയ്‌ക്കെതിരായ മത്സരത്തില്‍ പഞ്ചാബിന് 192 റണ്‍സ് വിജയ ലക്ഷ്യം. ടോസ് നേടിയ പഞ്ചാബ് കൊല്‍ക്കത്തയെ ബാറ്റിങ്ങിനയയ്ക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സ് നേടി. കൊല്‍ക്കത്തയ്ക്ക് വേണ്ടി ക്രിസ് ലിന്‍ അര്‍ധസെഞ്ച്വറി നേടി. ഓപണര്‍ സുനില്‍ നരേയ്ന്‍ ഒരു റണ്‍സ് മാത്രമാണ് നേടിയത്. പിന്നീട് വന്ന റോബിന്‍ ഉത്തപ്പ 34(23) റണ്‍സ് നേടി. നായകന്‍ ദിനേഷ് കാര്‍ത്തിക് 28 പന്തില്‍ നിന്ന് നേടിയ 48 റണ്‍സാണ് മികച്ച സ്‌കോറിലേക്ക് കൊല്‍ക്കത്തയെ നയിച്ചത്. പഞ്ചാബിന് വേണ്ടി ബരിന്ദര്‍ ശ്രാനും ആന്‍ഡ്രൂ ടൈയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ മുജീബുര്‍റഹ്മാന്‍, നായകന്‍ അശ്വിന്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

Related Topics

Share this story