Times Kerala

സ്‌നാപ്ഡീലിനെ ഫ്ലിപ്കാര്‍ട്ട് ഏറ്റെടുത്തേക്കും

 

മുംബൈ: പ്രധാന എതിരാളിയായ സ്‌നാപ്ഡീലിനെ സ്വന്തമാക്കാനുറച്ച് ഓണ്‍ലൈന്‍ മാര്‍ക്കറ്റിലെ ഭീമനായ ഫ്ലിപ്കാര്‍ട്ട്. ഇത് സംബന്ധിച്ച ആദ്യനീക്കം പരാജയപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് 850 മില്ല്യണ്‍ ഡോളറിന്റെ പുതിയ വാഗ്ദാനവുമായി രംഗത്തെത്തിയിരിക്കുന്നത്.കഴിഞ്ഞ ദിവസം ചേര്‍ന്ന ഫ്ലിപ്കാര്‍ട്ട് ബോര്‍ഡ് യോഗത്തിലാണ് പുതിയ തീരുമാനമുണ്ടായത്. തുടര്‍ന്ന് സ്‌നാപ്ഡീലിന്റെ മാതൃകമ്പനിയായ ജാസ്പര്‍ ഇന്‍ഫോടെക്കിനെ അറിയിക്കുകയായിരുന്നു. ആദ്യം 500 മുതല്‍ 600 മില്ല്യണ്‍ ഡോളറിന് സ്‌നാപ്ഡീല്‍ ഏറ്റെടുക്കാനായിരുന്നു ഫ്ലിപ്കാര്‍ട്ട് താല്‍പര്യം അറിയിച്ചത്.

Related Topics

Share this story