Times Kerala

സൗദിയെ ലക്ഷ്യമാക്കി വീണ്ടും മിസൈൽ ; ആക്രമണം തകര്‍ത്ത് പ്രതിരോധ സേന

 

റിയാദ്: സൗദിയെ ലക്ഷ്യമാക്കി വീണ്ടും മിസൈൽ ആക്രമണം. വെള്ളിയാഴ്ച രാവിലെ 10 :02 നു അതിർത്തി പ്രദേശമായ ജിസാൻ ലക്ഷ്യമാക്കി ഹൂതികൾ തൊടുത്തു വിട്ട മിസൈൽ റോയൽ വ്യോമ പ്രതിരോധ സേന ആകാശത്ത് തന്നെ തകർത്തത്. യമനിലെ സഅദാ പ്രവിശ്യയിൽ നിന്നാണ് മിസൈൽ വിക്ഷേപണം നടന്നതെന്നും നിലം തൊടുന്നതിനു മുൻപ് തന്നെ തകർക്കാൻ കഴിഞ്ഞതിനാൽ ദുരന്തം ഒഴിവായെന്നും ആളപായമോ നാശ നഷ്‌ടങ്ങളോ ഉണ്ടായില്ലെന്നും അറബ് സഖ്യസേന വക്താവ് കേണൽ തുർക്കി അൽ മാലികി പറഞ്ഞു.

ഇറാൻ പിന്തുണയോടെ യമനിലെ വിമത വിഭാഗമായ ഹൂതികൾ സൗദിക്ക് നേരെയുള്ള ആക്രമണം തുടരുകയാണ്. നിരവധി തവണ മുന്നറിയിപ്പുകൾ നൽകിയിട്ടും അവയെല്ലാ അവഗണിച്ചാണ് യമൻ ഹൂതികളുടെ ആക്രമണം. ഇത് കൂടുതൽ പ്രശ്നത്തിലേക്ക് മേഖലയെ കൊണ്ടെത്തിക്കാനുള്ള ശ്രമമാണെന്ന് നിരീക്ഷകർ വിലയിരുത്തിയിട്ടുണ്ട്.

Related Topics

Share this story