Times Kerala

വാരാപ്പുഴ കസ്റ്റഡി മരണം; എസ്.ഐ ജി.എസ് ദീപക്കിനെ അറസ്റ്റ് ചെയ്തു

 

കൊച്ചി: വാരാപ്പുഴയിൽ പൊലീസ്​ കസ്​റ്റഡി മരണവുമായി ബന്ധപ്പെട്ട് പറവൂര്‍ എസ്.ഐ ജി.എസ് ദീപക്കിനെ അറസ്റ്റ് ചെയ്തു. ആലുവ പൊലീസ് ക്ലബിൽ വിളിച്ച് വരുത്തിയ ദീപക്കിനെ എട്ട് മണിക്കൂർ ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കേസിലെ നാലാം പ്രതിയായ ദീപക്കിനെതിരെ കൊലക്കുറ്റം ചുമത്തി എഫ്​.​​െഎ.ആർ രജിസ്​റ്റർ ചെയ്​തു.

കേസിൽ റൂറല്‍ ടൈഗര്‍ ഫോഴ്‌സ് അംഗങ്ങളും കളമശ്ശേരി എ.ആര്‍ ക്യാമ്പിലെ പൊലീസുകാരുമായ ജിതിന്‍ രാജ്, സന്തോഷ്‌കുമാര്‍, സുമേഷ് എന്നിവരെ നേരത്തെ അറസ്​റ്റുചെയ്​തിരുന്നു. ഇവരെ കഴിഞ്ഞ ദിവസം പറവൂർ ജുഡീഷ്യൽ മജിസ്ട്രേറ്റ് 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

Related Topics

Share this story