Times Kerala

ഗവര്‍ണര്‍ ഫിനൈല്‍ കൊണ്ടു കൈകഴുകണം, ഇവര്‍ കിടക്ക പങ്കിടാതെ റിപ്പോര്‍ട്ടര്‍മാരോ അവതാരകരോ ആകില്ല; വിവാദ പോസ്റ്റുമായി ബിജെപി നേതാവ്; വിവാദമായപ്പോള്‍ പോസ്റ്റ് പിൻവലിച്ച് തലയൂരി

 

ചെന്നൈ: തമിഴ്നാട് ഗവർണർ ബൻവാരിലാൽ പുരോഹിത് മാധ്യമപ്രവര്‍ത്തയുടെ കവിളിൽ തട്ടിയ സംഭവത്തിൽ, വിവാദ ഫെയ്സ്ബുക് പോസ്റ്റുമായി ബിജെപി നേതാവും നടനും തിരക്കഥാകൃത്തുമായ എസ്.വി.ശേഖർ. മാധ്യമപ്രവര്‍ത്തകയെ സ്പര്‍ശിച്ചതിനു ഗവര്‍ണര്‍ ഫിനൈല്‍ കൊണ്ടു കൈകഴുകണമെന്നും വലിയ ആളുകൾക്കൊപ്പം കിടക്ക പങ്കിടാതെ ഇവര്‍ റിപ്പോര്‍ട്ടര്‍മാരോ അവതാരകരോ ആകാന്‍ സാധിക്കില്ലെന്നായിരുന്നു പോസ്റ്റില്‍ ആരോപിച്ചു. സംഭവം വിവാദമായതിനു പിന്നാലെ എസ്.വി.ശേഖർ പോസ്റ്റ് പിൻവലിച്ച് മാപ്പുപറഞ്ഞു.

‘അടുത്തിടെ ഉയര്‍ന്ന പരാതികള്‍ സൂചിപ്പിക്കുന്നത്, വലിയ ആളുകൾക്കൊപ്പം കിടക്ക പങ്കിടാതെ അവര്‍ക്കു റിപ്പോര്‍ട്ടര്‍മാരോ അവതാരകരോ ആകാന്‍ സാധിക്കില്ലെന്നാണ്. വിദ്യാഭ്യാസമില്ലാത്ത വൃത്തികെട്ട വിഡ്ഢികൾ. തമിഴ്‌നാട്ടിലെ മാധ്യമരംഗത്ത് ഇത്തരക്കാർ കൂടുതലാണ്. ഈ സ്ത്രീയും അക്കൂട്ടത്തിൽപ്പെട്ടതാണ്. സര്‍വകലാശാലകളേക്കാള്‍ കൂടുതലായി ലൈംഗിക ചൂഷണങ്ങള്‍ നടക്കുന്നതു മാധ്യമ മേഖലയിലാണ്. എന്നിട്ടാണ് അവർ ഗവര്‍ണറെ ചോദ്യം ചെയ്യുന്നത്’– ശേഖർ വെങ്കട്ടരാമൻ ഷെയർ ചെയ്ത പോസ്റ്റില്‍ പറയുന്നു. വിവാദമായതോടെ എഫ്ബി പേജില്‍നിന്ന് വെങ്കട്ടരാമന്‍ പോസ്റ്റ് ഡിലീറ്റ് ചെയ്തു.

 

Related Topics

Share this story