Times Kerala

മലബാർ മെഡിക്കൽ കോളജിലെ വിദ്യാർഥികളുടെ പ്രവേശനം സുപ്രീംകോടതി ശരിവെച്ചു

 

ന്യൂഡൽഹി: മലബാർ മെഡിക്കൽ കോളജിലെ 10 വിദ്യാർഥികളുടെ പ്രവേശനം സുപ്രീംകോടതി ശരിവെച്ചു. 2016-17 അധ്യയന വർഷത്തിലെ വിദ്യാർഥികളുടെ പ്രവേശനമാണ്​ ​േകാടതി ശരിവെച്ചത്​. വിദ്യാർഥികൾ നൽകിയ ഹരജി പരിഗണിച്ചാണ്​ സുപ്രീംകോടതി ഉത്തരവ്​. മലബാർ മെഡിക്കൽ കോളജിലെ വിദ്യാർഥികളുടെ പ്രവേശനം നേരത്തെ ഹൈകോടതി റദ്ദാക്കിയിരുന്നു. 2016-17 അധ്യയന വർഷം നടന്ന പ്രവേശനത്തിൽ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടിയാണ് പ്രവേശന മേൽനോട്ട സമിതി ​വിദ്യാർഥികളുടെ പ്രവേശനം റദ്ദാക്കിയത്.

Related Topics

Share this story