Times Kerala

ഇറാനില്‍ ആണവ നിലയത്തിനടുത്ത് ശക്തമായ ഭൂചലനം; ഗള്‍ഫ് മേഖലകളിലും തുടര്‍ചലനങ്ങള്‍

 

ജിദ്ദ: ഇറാനില്‍ ശക്തമായ ഭൂചലനം. തെക്കന്‍ ഇറാനിലെ ബുഷ്ഹറിനോട് ചേര്‍ന്നാണ് ഭൂകമ്ബത്തിന്റെ പ്രഭവ കേന്ദ്രം. ഇവിടെയാണ് ഇറാന്റെ ആണവ നിലയമുള്ളത്. ഖത്തറിലും ബഹ്‌റൈനിലും കുലുക്കം അനുഭവപ്പെട്ടു. പ്രാദേശിക സമയം രാവിലെ 9.30ഓടെയാണ് ഭൂചലനമുണ്ടായത്. റിക്ടര്‍ സ്‌കൈലില്‍ 5.5 ആണ് തീവ്രതയാണ് രേഖപ്പെടുത്തിയത്. ഇറാനില്‍ ഭൂകമ്പം അനുഭവപ്പെട്ടതിന് പിന്നാലെ ഗള്‍ഫ് മേഖലയില്‍ തുടര്‍ ചലനങ്ങള്‍ അനുഭവപ്പെട്ടു. മറ്റു ഗള്‍ഫ് രാജ്യങ്ങളിലും പ്രകമ്ബനങ്ങളുണ്ടായതായി അമേരിക്കന്‍ ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. അതേസമയം സംഭവത്തില്‍ ഭയപ്പെടാനൊന്നുമില്ലെന്നാണ് ഇറാന്‍ ഭരണകൂടം പ്രതികരിച്ചത്. ബുഷ്ഹറിലെ ആണവ നിലയത്തിന് ഭൂകമ്ബത്തെ പ്രതിരോധിക്കാനുള്ള സംവിധാനമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

 

Related Topics

Share this story