Times Kerala

അംഗപരിമിതര്‍ക്ക് ഹജ്ജ് യാത്രക്ക് വിലക്ക് ഏർപ്പെടുത്തിയ കേന്ദ്രസർക്കാർ നടപടി മനുഷ്യത്വരഹിതം: നവയുഗം

 

ഹജ്ജ് കമ്മിറ്റി ഓഫ് ഇന്ത്യ മുഖേന ഹജ്ജിന് പോകുന്നതില് നിന്ന് അംഗപരിമിതരെ വിലക്കിയ കേന്ദ്രസർക്കാർ നടപടി മനുഷ്യത്വരഹിതവും വിവേചനപരവുമാണെന്ന് നവയുഗം സാംസ്ക്കാരികവേദി കേന്ദ്രകമ്മിറ്റി ആരോപിച്ചു.

വിദേശകാര്യ മന്ത്രാലയത്തിന്റെ 2018-22 വര്ഷത്തെ പുതുക്കിയ ഹജ്ജ് വിജ്ഞാപനത്തിലാണ് കേന്ദ്രസർക്കാർ ഈ  നിബന്ധന വെച്ചത്. ഈ വിവാദ നിര്ദേശത്തിനെതിരെ അംഗപരിമിതരുടെ സംഘടന ഡല്ഹി ഹൈകോടതിയില് നല്കിയ ഹര്ജിയില് വാദം കേള്ക്കവെ, നിലപാട് ആവർത്തിച്ച്,   “സൗദിയില് യാചന നിരോധിച്ചതാണെന്നും, അംഗപരിമിതരായ ഇന്ത്യക്കാര് ഹജ്ജിനുപോയി യാചന നടത്തുന്നതായി ശ്രദ്ധയില്പെട്ടിട്ടുണ്ടെന്നും ഇതിനാലാണ് ഹജ്ജില് നിന്ന് അംഗപരിമിതരെ വിലക്കിയതെന്നുമാണ്” കേന്ദ്രസർക്കാർ  മറുപടി നൽകിയത്. അംഗപരിമിതരെ മുഴുവൻ ഭിക്ഷക്കാരായി മുദ്രകുത്തുന്ന ഈ നിലപാട് പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതല്ലെന്ന് നവയുഗം കേന്ദ്രകമ്മിറ്റി കുറ്റപ്പെടുത്തി.

സൗദി അറേബ്യ ഹജ്ജ് ചെയ്യുന്നതില് നിന്ന് അംഗപരിമിതരെ വിലക്കുന്നില്ല. ഇത്തരക്കാര്ക്ക് പ്രത്യേക സൗകര്യങ്ങള് അവർ ഒരുക്കിയിട്ടുമുണ്ട്. എന്നാൽ ഇതൊന്നും പരിഗണിക്കാതെയാണ് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയം അംഗപരിമിതര്‍ക്ക് വിലക്ക് ഏര്പ്പെടുത്തിയത്. ഹജ്ജ് വിജ്ഞാപനത്തിലെ നിര്ദേശം അംഗപരിമിതരുടെ അവകാശങ്ങളെ ഹനിക്കുന്നതും വിവേചനപരവുമാണെന്നും, അതിനാൽ കേന്ദ്രസർക്കാർ ഇടപെട്ട് അത് നീക്കം ചെയ്യണമെന്നും നവയുഗം കേന്ദ്രകമ്മിറ്റി പത്രപ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

 

 

Related Topics

Share this story