Times Kerala

സിലിണ്ടര്‍ പൊട്ടിത്തെറിച്ച് 6 തൊഴിലാളികള്‍ മരിച്ചു

 

ഹയില്‍: വീടിനുളളിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് സഹോദരങ്ങളുള്‍പ്പടെ 6 തൊഴിലാളികള്‍ മരിച്ചു. സൗദി അറേബ്യയിലെ ഹയിലില്‍ ആണ് സംഭവം. ബംഗ്ലാദേശ് സ്വദേശികളായ തൊഴിലാളികളാണ് മരിച്ചതെന്നാണ് റിപ്പോര്‍ട്ട്.

രാത്രിയില്‍ തൊഴിലാളികള്‍ മുറിയില്‍ ഉറങ്ങുന്നതിനിടെയായിരുന്നു അപകടം. ആറ് പേരും സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ബുധനാഴ്ചയാണ് സംഭവം. ചൊവ്വാഴ്ച രാത്രി പതിവ് പോലെ ഉറങ്ങാന്‍ കിടന്നതായിരുന്നു തൊഴിലാളികള്‍. ബുധനാഴ്ച രാവിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

Related Topics

Share this story