Nature

മൊബൈൽ ആപ്പ്​ വഴി പങ്കാളികളെ കണ്ടെത്തി എയ്​ഡ്​സ്​ രോഗം പരത്തിയ യുവാവിന്​ ജീവപര്യന്തം

ലണ്ടൻ: മനഃപൂർവം​ എയ്​ഡ്​സ്​ രോഗം പരത്തിയ ബ്രിട്ടീഷ്​ യുവാവിന്​ ജീവപര്യന്തം ശിക്ഷ. . ഡാറിൽ റൗ എന്നയാളാണ്​ അഞ്ചു പേർക്ക്​ രോഗം പരത്തിയതിന്​ ശിക്ഷിക്കപ്പെട്ടത്​. എയ്​ഡ്​സ്​ പരത്തിയതിന്​ ആദ്യമായാണ്​ ഒരാളെ ബ്രിട്ടനിൽ ശിക്ഷിക്കുന്നത്​. എന്നാല്‍ ഇൗ രോഗം മാരകമല്ലെന്നാണ്​ ഡാറിലി​​​െൻറ വാദം. എന്നാൽ ഡാറിൽ രോഗം സംക്രമിപ്പിച്ചവരുടെ വാദം കൂടി കേട്ട ശേഷമാണ്​ കോടതി ജീവപര്യന്തം ശിക്ഷക്ക്​ വിധിച്ചത്​.

2015 ലാണ്​ ഡാറിലിന്​ രോഗമു​െണ്ടന്ന്​ സ്​ഥീരീകരിച്ചത്​. എന്നിട്ടും ചികിത്​സ​ ​േതടാനോ ഡോക്​ടർമാരുടെ നിർ​ദേശപ്രകാരം ജീവിക്കാനോ ഡാറിൽ തയാറായില്ല. പകരം മൊബൈൽ ആപ്പ്​ വഴി പരിചയപ്പെട്ടവരുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ട്​ രോഗം വ്യാപിപ്പിക്കാനാണ്​ തുനിഞ്ഞത്​. സുരക്ഷാമുൻകരുതലെടുക്കാതെയായിരുന്നു ഇയാൾ ലൈംഗിക ബന്ധം പുലർത്തിയിരുന്നത്​. മുൻകരുതലെടുക്കാൻ നിർബന്ധിക്കുന്നവ​െര കോണ്ടത്തി​​​െൻറ അറ്റത്ത്​ ദ്വാരമിട്ടും വഞ്ചിച്ചു. ലൈംഗിക ബന്ധം പുലർത്തിയ ശേഷം അടുത്ത ദിവസം ഇവർക്ക്​ ഇതേകുറിച്ച്​ സന്ദേശമയക്കാനും ഡാറിൽ മറന്നില്ല. ‘നിങ്ങൾക്ക്​ പനിക്കാം… എനിക്ക്​ എച്ച്​.​െഎ.വിയുണ്ട്​’ എന്നും ‘ഞാൻ കോണ്ടം കീറി, നിങ്ങളെയും പിടികൂടി’ എന്നും സന്ദേശങ്ങൾ അയച്ചിട്ടുണ്ട്​.

Follow Us On Helo, Facebook, Telegram. Subscribe to Our Youtube Channel
You might also like

Comments are closed.