Times Kerala

കരട് രാഷ്ട്രീയ പ്രമേയത്തിന്മേൽ ബദൽ രേഖ അവതരിപ്പിച്ചു; ആവശ്യപ്പെട്ടാൽ വോട്ടെടുപ്പെന്ന് സീതാറാം യെച്ചൂരി

 

ഹൈദരാബാദ്: ഇരുപത്തിരണ്ടാമത് സിപിഎം പാർട്ടി കോണ്‍ഗ്രസിൽ കരട് രാഷ്ട്രീയ പ്രമേയത്തിന്മേൽ ബദൽ രേഖ അവതരിപ്പിച്ചുവെന്ന് സീതാറാം യെച്ചൂരി. പാർട്ടി കോണ്‍ഗ്രസിനിടെ നടത്തിയ വാർത്താ സമ്മേളനത്തിനിടെയാണ് യെച്ചൂരി ഇക്കാര്യം വ്യക്തമാക്കിയത്. കരട് രാഷ്ട്രീയ പ്രമേയത്തിന്മേൽ നിരവധി ഭേദഗതികൾ കേന്ദ്ര കമ്മിറ്റിയിൽ ഉയർന്നു വന്നു. ഇതോടെയാണ് ന്യൂനപക്ഷത്തിന്‍റെ പിന്തുണയുള്ള ബദൽരേഖ അവതരിപ്പിക്കാൻ തീരുമാനിച്ചത്. രണ്ടു അഭിപ്രായങ്ങളും പാർട്ടി കോണ്‍ഗ്രസ് ചർച്ച ചെയ്യട്ടെ എന്നായിരുന്നു കേന്ദ്ര കമ്മിറ്റിയുടെ നിലപാട്. കരട് രാഷ്ട്രീയ പ്രമേയത്തിേന്മേൽ ഭേഗഗതി വേണമെന്ന് ആരെങ്കിലും ആവശ്യപ്പെട്ടാൽ വോട്ടെടുപ്പ് ഉണ്ടാകും, രഹസ്യബാലറ്റാണ് വേണ്ടതെങ്കില്‍ അത് നാളെ വൈകിട്ട് നടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കേരള ഘടകം കോണ്‍ഗ്രസ് സഹകരണം ശക്തമായി എതിർക്കുന്ന പ്രകാശ് കാരാട്ട് പക്ഷത്തോട് ഒപ്പമാണ്. യെച്ചൂരിയുടെ നിലപാടിനെയാണ് പശ്ചിമ ബംഗാൾ ഘടകം പിന്തുണയ്ക്കുന്നത്. തമിഴ്നാട് ഘടകവും യെച്ചൂരിക്ക് ഒപ്പമാണ്. വിഷയത്തിൽ രുക്ഷമായ അഭിപ്രായ വ്യത്യാസം തുടരുന്നുവെന്ന് തന്നെയാണ് യെച്ചൂരിയുടെ വാക്കുകൾ വ്യക്തമാക്കുന്നത്.

Related Topics

Share this story