chem

ഒഡീഷയില്‍ ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ചു

ഭുവനേശ്വർ: ഒഡീഷയിലെ പ്രായപൂർത്തിയാകാത്ത ആദിവാസി പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായി. പെണ്‍കുട്ടിയുടെ കുടുംബവുമായി അടുപ്പമുണ്ടായിരുന്ന ഓട്ടോ ഡ്രൈവറാണ് ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ച് കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയിൽ ഓട്ടോ ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു.
ബുധനാഴ്ച വൈകിട്ടായിരുന്നു സംഭവം.

മതപരമായ ചടങ്ങിൽ പങ്കെടുത്ത ശേഷം പെണ്‍കുട്ടിയുടെ കുടുംബവും വീട്ടിലേക്ക് മടങ്ങുകയായിരുന്നു. പ്രതിയുടെ ഓട്ടോയിലാണ് കുടുംബം തിരിച്ചെത്തിയത്. കുടുംബത്തെ വീടിന് മുന്നിൽ ഇറക്കിയശേഷം പെണ്‍കുട്ടിയെ ആളൊഴിഞ്ഞ പ്രദേശത്ത് എത്തിച്ച് ഇയാൾ വാഹനത്തിനുള്ളിൽ വച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി. സംഭവത്തെ തുടർന്ന് പ്രദേശവാസികൾ പ്രതിഷേധവുമായി തെരുവിലിറങ്ങിയത് സംഘർഷാവസ്ഥ സൃഷ്ടിച്ചു.

You might also like

Comments are closed.