Times Kerala

പുതിയ രണ്ട്​ ഫീച്ചറുകളുമായി വാട്​സ്​ആപ്പ്

 

പുതിയ രണ്ട്​ ഫീച്ചറുകൾ അവതരിപ്പിച്ച്​ വാട്​സ്​ആപ്​. ​വാട്​സ്​ ആപി​​െൻറ ബീറ്റ പതിപ്പിലാണ്​ പുതിയ ഫീച്ചറുകൾ ഉൾക്കൊള്ളിച്ചിരിക്കുന്നത്​. ​ നോട്ടി​ഫിക്കേഷന്​ കൂടുതൽ പ്രാധാന്യം നൽകുന്ന ഹൈ പ്രിയോറിറ്റി നോട്ടിഫിക്കേഷനും ഡിസ്​മിസ്​ അഡ്​മിൻ ഫീച്ചറുമാണ്​ വാട്​സ്​ ആപ്​ പുതുതായി അവതരിപ്പിക്കുന്നത്​.

പുഷ്​ നോട്ടിഫിക്കേഷനുകൾ കൂടുതൽ മികച്ച രീതിയിൽ നൽകാനാണ്​ ഹൈപ്രിയോറിറ്ററി നോട്ടിഫിക്കേഷനിലൂടെ വാട്​സ്​ ആപ്​ ലക്ഷ്യമിടുന്നത്​. പിൻ ചാറ്റി​​െൻറ മാതൃകയിലാവും പുതിയ ​ഫീച്ചറെത്തുക. വാട്​സ്​ ആപിൽ വരുന്ന നോട്ടിഫിക്കേഷനുകൾ മൊബൈലിലെ നോട്ടിഫിക്കേഷൻ സ​െൻററിൽ ഏറ്റവും മുകളിലായി കാണിക്കുന്നതാണ്​ ഫീച്ചർ. പേഴ്​സണൽ ചാറ്റുകൾക്കും ഗ്രൂപ്പ്​ ചാറ്റുകൾക്കും പുതിയ ഫീച്ചർ ലഭ്യമാവും. വാട്​സ്​ ആപിലെ ഒരു അഡ്​മിന്​ മറ്റൊരു അഡ്​മിനെ പുറത്താക്കാൻ അനുവാദം നൽകുന്ന ഫീച്ചറാണ്​ ഡിസ്​മിസ്​ അഡ്​മിൻ. ​​​​െഎ.ഒ.എസിലാണ്​ ആദ്യഘട്ടത്തിൽ ഫീച്ചറെത്തുക എന്നാണ്​ സൂചന.

Related Topics

Share this story