Times Kerala

നീറ്റ് പരീക്ഷയ്ക്കുള്ള ‘ഡ്രസ് കോഡ്’ നിർദേശങ്ങൾ സി.ബി.എസ്.ഇ പുറത്തിറക്കി

 

ന്യൂഡൽഹി: എം.ബി.ബി.എസ്/ബി.ഡി.എസ് എൻട്രൻസ് പരീക്ഷ നീറ്റിനുള്ള ‘ഡ്രസ് കോഡ്’ നിർദേശങ്ങൾ സി.ബി.എസ്.ഇ പുറത്തിറക്കി. ഇളം നിറത്തിലുള്ള മുറിക്കയ്യൻ വസ്ത്രങ്ങൾ ധരിച്ചാണ് വിദ്യാർഥികൾ പരീക്ഷക്കെത്തേണ്ടത്. ഷൂസ് ധരിക്കാൻ പാടില്ല എന്നീ നിർദേശങ്ങളാണ് സി.ബി.എസ്.ഇ മുന്നോട്ട് വെച്ചിരിക്കുന്നത്. 2017ൽ പുറപ്പെടുവിച്ച് മാർഗനിർദേശങ്ങൾ തന്നെയാണ് ഈ വർഷവും പിന്തുടരുന്നത്. എന്നാൽ സാധാരണ വേഷം ധരിച്ചെത്തുന്ന വിദ്യാർഥികൾ ഒരു മണിക്കൂർ മുൻപ് പരീക്ഷാ കേന്ദ്രത്തിൽ റിപ്പോർട്ട് ചെയ്യണമെന്ന നിബന്ധന കൂടി ഈ വർഷം പുതുതായി ഏർപ്പെടുത്തിയിട്ടുണ്ട്. ശിരോവസ്ത്രം ധരിച്ച് പരീക്ഷക്കെത്തിയ കുട്ടികളുടെ ശിരോവസ്ത്രം അഴിച്ചുമാറ്റിയത് കഴിഞ്ഞ തവണ രൂക്ഷമായ വിമർശനത്തിന് ഇടയാക്കിയിരുന്നു.

വലിയ ബട്ടൺ, ബാഡ്ജ്, ബ്രൂച്ച്, പൂവ് എന്നിവയൊന്നും സാൽവാർ കമ്മീസിലോ പാന്‍റിലോ ഉണ്ടാകരുതെന്നും നിർദേശിച്ചിട്ടുണ്ട്. മെയ് 6ന് രാവിലെ 10 മുതൽ ഒരു മണി വരെയാണ് നീറ്റ് പരീക്ഷ. ആശയ വിനിമയത്തിനുള്ള ഒരു ഉപകരണവും പരീക്ഷ സെന്‍ററിലേക്ക് കൊണ്ടുവരരുത്. ജ്യോമെട്രി ബോക്സ്, പെൻസിൽ ബോക്സ്, ബെൽറ്റ്, തൊപ്പി, വാച്ച്, മറ്റ് മെറ്റാലിക് ഉപകരണങ്ങൾ തുടങ്ങിയവയൊന്നും ഹാളിൽ അനുവദിക്കില്ലെന്നും സി.ബി.എസ്.ഇ പത്രക്കുറിപ്പിൽ അറിയിച്ചു.

Related Topics

Share this story