Times Kerala

ജസ്റ്റിസ് ലോയയുടെ മരണത്തില്‍ പ്രത്യേക അന്വേഷണമില്ല; ഹർജികൾ സുപ്രീംകോടതി തള്ളി

 

ന്യൂഡൽഹി: സിബിഐ ജഡ്ജി ജസ്റ്റിസ് ബി.എച്ച്. ലോയയുടെ ദുരൂഹ മരണത്തിൽ പ്രത്യേക അന്വേഷണമില്ലെന്ന് സുപ്രീംകോടതി.  അന്വേഷണത്തിന് പ്രത്യേകസംഘത്തെ നിയോഗിക്കണമെന്ന ഹർജികൾ സുപ്രീംകോടതി തള്ളി. ഏഴു പൊതുതാൽപര്യ ഹർജികളാണു കോടതി തള്ളിയത്.  ലോയയുടേത് സ്വാഭാവിക മരണം മാത്രമാണ്. ഗൂഢലക്ഷ്യത്തോടെയുള്ള ഹർജികൾ പ്രോത്സാഹിപ്പിക്കാനാകില്ലെന്നും കോടതി നിരീക്ഷിച്ചു.

ഹർജികൾ ബാലിശവും അപകീർത്തകരവുമാണ്. ലോയയ്ക്കൊപ്പമുണ്ടായിരുന്ന ജ‍ഡ്ജിമാരെ അവിശ്വസിക്കാനാകില്ലെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വ്യക്തമാക്കി. ബിജെപി ദേശീയാധ്യക്ഷൻ അമിത് ഷാ പ്രതിയായ വ്യാജ ഏറ്റുമുട്ടൽ കേസ് പരിഗണിക്കവെ 2014 ഡിസംബർ ഒന്നിനാണു ജഡ്ജി ലോയ മരിച്ചത്. നാഗ്പുരിൽ വിവാഹച്ചടങ്ങളിൽ പങ്കെടുക്കാനെത്തിയ അദ്ദേഹത്തിന് ഹൃദയാഘാതം ഉണ്ടാകുകയും മരിക്കുകയുമായിരുന്നുവെന്നാണു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. എന്നാൽ സംഭവത്തിൽ ഒട്ടേറെ ദുരൂഹതകളുണ്ടെന്നു ബന്ധുക്കൾ ആരോപിച്ചിരുന്നു. തുടർന്ന് ‘കാരവൻ’ എന്ന ഓൺലൈൻ മാധ്യമം ലോയയുടെ മരണത്തിൽ ഒട്ടനവധി വെളിപ്പെടുത്തലുകളുമായി രംഗത്തെത്തുകയും ചെയ്തു. അതോടെയാണ് അന്വേഷണം ആവശ്യപ്പെട്ട് വിവിധ കക്ഷികൾ രംഗത്തെത്തിയത്.

 

Related Topics

Share this story