Times Kerala

കതുവ സംഭവം;കണ്ണൂക്കരയിൽ ഐക്യവേദി പ്രധിഷേധം സംഘടിപ്പിച്ചു

 

കണ്ണൂക്കരയിൽ ഐക്യവേദി പ്രധിഷേധം സംഘടിപ്പിച്ചു. കാശ്മീരിലെ കത്തുവയിൽ എട്ട് വയസ്സുകാരിയായ  പിഞ്ചോമനയെ ആഴ്ചകളോളം ഭക്ഷണം പോലും കൊടുക്കാതെ മയങ്ങാൻ ഉള്ള മരുന്നും കൊടുത്തു പവിത്രമായ ക്ഷേത്രത്തിനുള്ളിൽ വെച്ച് കാക്കിക്കുള്ളിലെ സുരക്ഷ ഭടനും കാവിക്കുള്ളിലെ സംഘിയും മാറി മാറി ഭോഗിച്ചപ്പോൾ യഥാർത്ഥത്തിൽ ബലാത്സംഗം ചെയ്യപ്പെട്ടത് മഹിതമായ സംസ്കൃതിയെ ആയിരുന്നു. ഗാന്ധി പിറന്ന ഭാരത മണ്ണിൽ വർഗീയ കോമരങ്ങൾ ഉറഞ്ഞു തുള്ളുമ്പോൾ അരുത് എന്ന് പറയാൻ കണ്ണൂക്കരയിലെ നൂറു കണക്കിന് യുവാക്കൾ തെരുവിൽ ഇറങ്ങി.. കണ്ണൂക്കര ടൗണിൽ നിന്നും ആരംഭിച്ച പ്രകടനം ഒഞ്ചിയം റോഡ്, കേളുബസാർ, മാടാക്കര, മീത്തലെ കണ്ണൂക്കര എന്നിവിടങ്ങളിൽ പര്യടനം നടത്തി. ഷംനാസ് കെ പി , മുനീർ കുഞ്ഞങ്കണ്ടി, സനൂസ് മാടാക്കര എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി. റാലിക്കു ശേഷം നടന്ന പ്രതിഷേധ സംഗമത്തിന് ഷംനാസ് കണ്ണൂക്കര സ്വാഗതം പറഞ്ഞു. ശംവീൽ കണ്ണൂക്കര, ഷംസീർ ചോമ്പാല എന്നിവർ സംസാരിച്ചു. റാഷിദ്‌ മാടാക്കര നന്ദിയും പറഞ്ഞു.

Related Topics

Share this story