Times Kerala

രാ​ജ​സ്ഥാ​നെ വീ​ഴ്ത്തി; കൊ​ൽ​ക്ക​ത്തയ്ക്ക് ഏ​ഴു വി​ക്ക​റ്റ് ജയം

 

ജ​യ്പു​ർ: രാ​ജ​സ്ഥാ​നെ ഏ​ഴു വി​ക്ക​റ്റി​നു വീ​ഴ്ത്തി കൊ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സ് . രാ​ജ​സ്ഥാ​ൻ ഉ​യ​ർ​ത്തി​യ 161 റ​ൺ​സി​ന്‍റെ വി​ജ​യ​ല​ക്ഷ്യം ഏ​ഴു പ​ന്തു​ക​ൾ ബാ​ക്കി​നി​ൽ​ക്കെ കോ​ൽ​ക്ക​ത്ത മ​റി​ക​ട​ന്നു. സു​നി​ൽ ന​രൈ​യ്നും (35) ഉ​ത്ത​പ്പ​യും (48) തു​ട​ങ്ങി​വ​ച്ച പോ​രാ​ട്ടം ക്യാ​പ്റ്റ​ൻ ദി​നേ​ഷ് കാ​ർ​ത്തി​ക്കും (42) നി​തീ​ഷ് റാ​ണ​യും (35) പൂ​ർ‌​ത്തി​യാ​ക്കു​ക​യാ​യി​രു​ന്നു. ക്രി​സ് ലി​ൻ (0) പു​റ​ത്താ​യ​തി​നു ശേ​ഷം ഒ​ന്നി​ച്ച ന​രൈ​യ്നും ഉ​ത്ത​പ്പ​യും കോ​ൽ​ക്ക​ത്ത​യെ മു​ന്നോ​ട്ടു ന​യി​ച്ചു. എ​ന്നാ​ൽ ഇ​രു​വ​രും പു​റ​ത്താ​യ​തോ​ടെ പ​ത​റി​യ കോ​ൽ​ക്ക​ത്ത​യെ റാ​ണ​യും ക്യാ​പ്റ്റ​ൻ കാ​ർ​ത്തി​ക്കും പ​രി​ക്കു​കൂ​ടാ​തെ വി​ജ​യ​ത്തില്‍ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

നേ​ര​ത്തെ ക്യാ​പ്റ്റ​ൻ അ​ജി​ങ്ക്യ ര​ഹാ​നെ​യു​ടേ​യും ഓ​സ്ട്രേ​ലി​യ​ൻ താ​രം ഷോ​ർ​ട്ടി​ന്‍റെ​യും ബാ​റ്റിം​ഗ് മി​ക​വാ​ണ് രാ​ജ​സ്ഥാ​ന് ഭേ​ദ​പ്പെ​ട്ട് സ്കോ​ർ ന​ൽ​കി​യ​ത്. 43 പ​ന്തി​ൽ​നി​ന്നാ​ണ് ഷോ​ർ​ട്ട് 44 റ​ൺ​സ് ക​ണ്ടെ​ത്തി​യ​ത്. ക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​ലെ ഹീ​റോ സ​ഞ്ജു സാം​സ​ണും (7) പു​റ​ത്താ​യ​തോ​ടെ രാ​ജ​സ്ഥാ​ന് കാലിടറി.

Related Topics

Share this story