Times Kerala

ബ്ലൂവെയിലിന്​ പിന്നാലെ അയൺ ബട്ട്; ഗെയിം പൂര്‍ത്തിയാക്കുന്നതിനിടെ യുവാവ് ബൈക്കപകടത്തിൽ മരിച്ചു

 

ബംഗളൂരു: ബ്ലൂവെയിലിന്​ പിന്നാലെ അയൺ ബട്ട് എന്ന പേരിൽ കൊലയാളി ഗെയിം സാമൂഹിക മാധ്യമങ്ങളിലുടെ പ്രചരിക്കുന്നു. ഗെയിമി​​​​െൻറ ടാസ്​ക്​ പൂർത്തിയാക്കുന്നതിനിടെ ഒറ്റപ്പാലം സ്വദേശി മിഥുൻ ഘോഷ് ബംഗ്ലുരുവിൽ ബൈക്കപകടത്തിൽ മരിച്ചു. 24 മണിക്കൂറിനുള്ളിൽ 1624 കിലോമീറ്റർ ദൂരം ബൈക്കിൽ തനിച്ച് യാത്ര ചെയ്യണമെന്നായിരുന്നു കമ്പനിയുടെ ടാസ്ക്. ഇത്​ പൂർത്തിയാക്കുന്നതിനായി വേഗത്തിൽ ബൈക്കോടിച്ചതിനെ തുടർന്നാണ്​ അപകടമുണ്ടായത്​. ടാസ്​കി​​​െൻറ ഭാഗമായി ബംഗളൂരുവിലേക്കും അവിടെ നിന്ന്​ ഹുബ്ലിയിലേക്കും പോകാനായിരുന്നു മിഥു​​​െൻറ പദ്ധതി. എന്നാൽ, ഇന്ന്​ പുലർച്ചയോടെ കർണാടകയിലെ ചിത്രദുർഗക്കടുത്തുവെച്ച്​ അപകടം സംഭവിക്കുകയായിരുന്നു.

Related Topics

Share this story